ന്യൂയോര്‍ക്ക്.റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100% വരെ താരിഫ് ചുമത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്ന ബിൽ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 214 നെതിരെ 211 വോട്ടുകൾക്കാണ് ബിൽ ആദ്യ ഘട്ടത്തിൽ പാസായത്. സെനറ്റ് നേരത്തെ പാസാക്കിയ ഈ ബിൽ ട്രംപിന്റെ ഒപ്പിനായി അയയ്ക്കും.
നവംബറിൽ നടക്കാനിരിക്കുന്ന നിർണായക തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിൽ അവതരിപ്പിച്ചത്.. ഇന്ത്യ, ചൈന, സ്ലോവാക്യ, ഹംഗറി, അസർബെജാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ബിൽ. പാസായാൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കുമേൽ 100% വരെ തീരുവ ചുമത്താനോ വേണ്ടയോ എന്ന് ട്രംപിന് തീരുമാനിക്കാം .

































