ദൃശ്യ വിസ്മയങ്ങളും, ഇമ്പമാർന്ന ഗാനങ്ങളുമായി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്. ഇപ്പോഴിതാ ആധുനിക സാങ്കേതിക മികവോടെ 4K ദൃശ്യവിസ്മയമായി ഈ ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുകയാണ്.
മോഹൻലാൽ, നെടുമുടി വേണു, ശ്രീനിവാസൻ എന്നിവരുടെ മികവാർന്ന അഭിനയത്തിലൂടെ ചിത്രം ഹിറ്റ് ആവുകയായിരുന്നു. ശോഭന-മോഹൻലാൽ കൂട്ടുകെട്ടിൻ്റെ രസാകരമായ പ്രണയവും ഇന്നും പ്രേഷകർക്ക് ഏറെ കൗതുകമാണ്… കുതിരവട്ടം പപ്പുവിൻ്റെ പ്രശസ്‌തമായ “ടാസ്‌കി വിളി… എന്ന ഡയലോഗ് ആരെയാണ് ചിരിപ്പിക്കാത്തത്?
പ്രസിദ്ധി ക്രിയേഷൻസ് & സൂര്യാസിനി ആർട്ട്സിൻ്റെ ബാനറിൽ എൻ ഗോപാലകൃഷ്ണനും, മുകേഷ് ആർ മേത്തയും ചേർന്നു നിർമ്മിച്ച ഈ ചിത്രം 4k റീ മാസ്റ്ററിൽ എത്തിക്കുന്നത് മാറ്റിനി നൗ ആണ്. മോഹൻലാൽ ശോഭന നെടുമുടി വേണു, ശ്രീനിവാസൻ, കുതിരവട്ടം പപ്പു, എന്നിവർക്കു പുറമേ ശങ്കരാടി, ശരത് സക്സേന, കവിയൂർപൊന്നമ്മ കെപിഎസി ലളിത, ഗീതാ വിജയൻ നന്ദു, കെ ആർ വത്സല, ഖദീജ എന്നിവരും പ്രധാന താരങ്ങളാണ്.
Home Lifestyle Entertainment തേന്മാവിൻ കൊമ്പത്ത് ആധുനിക സാങ്കേതിക മികവോടെ വീണ്ടും തിയേറ്ററുകളിൽ എത്തുന്നു

































