30.4 C
Kollam
Sunday 1st November, 2026 | 11:51:14 AM
Home News Breaking News എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്

എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്

Advertisement

തിരുവനന്തപുരം: കേരള സർക്കാരിന്റെ പരമോന്നത സാഹിത്യബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്. സാഹിത്യരംഗത്തെ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്.

2014ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സൂര്യവംശം, ബ്രാ, ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തി, ലൈംഗികതയെക്കുറിച്ച് ഒരുപന്യാസം, ഹിച്ച്കോക്കിന്റെ ഇടപെടൽ എന്നിവയാണ് പ്രധാന കൃതികൾ.

LEAVE A REPLY

Please enter your comment!
Please enter your name here