29.9 C
Kollam
Friday 20th November, 2026 | 02:12:15 PM
Home News Kerala ചിന്നക്കനാലിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പന് എതിരെ സുപ്രധാന നീക്കവുമായി വനംവകുപ്പ്

ചിന്നക്കനാലിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പന് എതിരെ സുപ്രധാന നീക്കവുമായി വനംവകുപ്പ്

Advertisement

ഇടുക്കി.ചിന്നക്കനാലിൽ മനുഷ്യ–വന്യജീവി സംഘർഷത്തിന് പരിഹാരം കാണാൻ സുപ്രധാന നീക്കവുമായി വനംവകുപ്പ്.. അരികൊമ്പന് ശേഷം പ്രദേശത്ത് ഭീതി വിതച്ച കാട്ടാന ചക്കകോമ്പനെ മടക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടുപ്പിച്ച് കാട്ടില് തുറന്ന് വിടും.. വയനാട്ടില് നിന്ന് കുങ്കിയാനയെ എത്തിച്ച് നടത്തുന്ന ദൌത്യം രണ്ടാഴ്ച്ചക്കുള്ലില് തുടങ്ങാനാണ് നിലവിലെ ധാരണ.

18 കാട്ടാനകളാണ് ചിന്നകനാല് ശാന്തൻപാറ ഗ്രാമപഞ്ചായത്തു പരിധിയിലെ വനാതിർത്ഥിയിലുള്ളത്.. ഇതില് ഏറ്റവും വില്ലൻ ചക്കകൊമ്പനാണ്. നാലുപേരെ കോലപെടുത്തി. നിരവധി പേരെ അക്രമിച്ചു. കൂടെയുള്ള ചില കാട്ടാനകളെ കുത്തി പരിക്കുണ്ടാക്കി.. . പന്തടിക്കളത്ത് വിജയനെ കൊലപ്പെടുത്തിയ ശേഷം മതികെട്ടാൻ ചോലയിലേക്ക് പോയ ചക്കക്കൊമ്പൻ ഒന്നരമാസത്തിനു ശേഷം രണ്ടാഴ്ച്ച മുമ്പാണ് തിരികെയെത്തിയത്.ഇപ്പോള് സ്ഥിരമായി ജനവാസ മേഖലയിലാണ് ചക്കകൊമ്പൻ. .ഇതോടെയാണ് വനംവകുപ്പിൻ്റെ പുതിയ നടപടി

.ഹൈറേഞ്ച് സർക്കിൾ സിസിഎഫ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആനയെ മയക്കുവെടി വെയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു. മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സാജു വർഗീസിനാണ് ദൗത്യത്തിന്റെ ചുമതല.വയനാട്ടിൽ നിന്നും പ്രത്യേക ആർ ആർ ടി സംഘത്തെയും, രണ്ട് കുങ്കി ആനകളെയും ചിന്നക്കനാലിൽ എത്തിക്കും.24 മണിക്കൂറും ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ച് അനുയോജ്യമായ മേഖലയിൽ എത്തുമ്പോൾ ദൗത്യം നടത്താനാണ് വനം വകുപ്പ് തീരുമാനം.ആനയെ പിടികൂടി മറ്റൊരിടത്തേക്ക് മാറ്റാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.എന്നാൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് നീക്കം ഉപേക്ഷിച്ചു.ദൗത്യം അടുത്തമാസം പൂർത്തിയാക്കാൻ ആകുമെന്ന് പ്രതീക്ഷയിലാണ് വനം വകുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here