29.9 C
Kollam
Friday 20th November, 2026 | 02:16:31 PM
Home News Kerala കെ സി വേണുഗോപാൽ പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നു, മുസ്ലീം ലീഗ്

കെ സി വേണുഗോപാൽ പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നു, മുസ്ലീം ലീഗ്

Advertisement

തിരുവനന്തപുരം.കെ.സി. വേണുഗോപാൽ പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നുവെന്ന് മുസ്ലീം ലീഗ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണച്ചതിന്റെ പ്രതികാരമായി ദേശീയ തലത്തിലടക്കം ലീഗിനെ അകറ്റി നിർത്തുകയാണെന്നാണ് ആക്ഷേപം. സംസ്ഥാനത്തെ ഒരു വിഭാഗം കെ സി ഗ്രൂപ്പ് നേതാക്കളും സമാന നിലപാട് സ്വീകരിക്കുന്നുവെന്നാണ് ലീഗിനകത്തെ വിമർശനം


സംസ്ഥാന രാഷ്ട്രീയത്തിലെ അധികാര വടംവലികളുടെ പോര് അവസാനിക്കുന്നില്ല.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ കടുത്ത അതൃപ്തിയാണ് മുസ്‌ലിം ലീഗ് നേതൃത്വം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണച്ചതിന് കെ.സി. വേണുഗോപാൽ പ്രതികാര മനോഭാവത്തിൽ പ്രവർത്തിക്കുന്നുവെന്നാണ് ലീഗ് നേതാക്കളുടെ പരാതി. ഇൻഡ്യ സഖ്യത്തിലടക്കം ലീഗിന് നേരിട്ട അവഗണനയിലും കെ സി വേണുഗോപാലിന്റെ ഇടപെടൽ ഉണ്ടെന്നാണ് ലീഗ് നേതാക്കളുടെ അടക്കം പറച്ചിൽ..
ഗ്യാനേഷ് കുമാറിനെതിരെ രാഷ്ട്രപതിയെ കണ്ട ഇൻഡ്യ സഖ്യത്തിന്റെ പ്രതിനിധി സംഘത്തിൽ നിന്നും ലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീറിനെ ഒഴിവാക്കിയതാണ് വലിയ പ്രകോപനം. ഇ.ടിയുടെ പേര് മനപ്പൂർവ്വം വെട്ടിയതാണെന്നാണ് ലീഗ് നേതാക്കളുടെ വിലയിരുത്തൽ. വിഷയത്തിൽ ഇ.ടി.തന്നെ ലീഗ് നേതൃത്വത്തെ പരാതിയും അറിയിച്ചു. ഇൻഡ്യ സഖ്യത്തിന്റെ മറ്റ് പരിപാടികളിൽ ഉണ്ടായ അവഗണനയും ഇതിന്റെ തുടർച്ചായായാണ് ലീഗ് നേതൃത്വം കാണുന്നത്. കോൺഗ്രസ് ഹൈക്കമാൻഡും ലീഗും തമ്മിലുള്ള ബന്ധത്തിലും വിള്ളൽ വീണെന്നാണ് ലീഗ് നേതാക്കളുടെ രഹസ്യം പറച്ചിൽ.
സംസ്ഥാനത്തെ കെ.സി. ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളും സമാനമായ നിലപാട് സ്വീകരിക്കുന്നുവെന്ന അമർഷവും ലീഗിനുണ്ട്. പ്രതികാര നടപടികൾ തുടർന്നാൽ പ്രതിഷേധവും അതൃപ്തിയും പരസ്യമാക്കാനാണ് മുസ്‌ലിം ലീഗിലെ ആലോചന. മുന്നണിയിലെ പ്രധാന ഘടകകക്ഷി തന്നെ പരസ്യ പ്രതിഷേധത്തിന് തുനിഞ്ഞാൽ യു.ഡി.എഫ് ലും ഇൻഡ്യ സഖ്യത്തിലും അത് തലവേദനയാകും.

LEAVE A REPLY

Please enter your comment!
Please enter your name here