27.4 C
Kollam
Monday 12th October, 2026 | 01:04:43 AM
Home News Breaking News കുത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 25 പേർക്ക് പരിക്ക്

കുത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 25 പേർക്ക് പരിക്ക്

എറണാകുളം: കുത്താട്ടുകുളത്ത് കാ കൂരിൽ സ്‌കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 25 പേർക്ക് പരിക്കേറ്റു. കാലടിയിൽ നിന്ന് വിവാഹത്തിൽ പങ്കെടുക്കാൻ പോയ സംഘമാണ് അപകടത്തിൽപെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഒരു സ്‌കൂട്ടർ യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബസ് തൊട്ടടുത്തുള്ള പെട്രോൾ പമ്പിലേക്ക് തെന്നിമാറി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരിൽ മിക്കവരും സ്ത്രീകളും കുട്ടികളുമാണ്.