27 C
Kollam
Thursday 15th October, 2026 | 01:46:47 AM
Home News Local ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി നാടിന് സമർപ്പിച്ചു

ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി നാടിന് സമർപ്പിച്ചു

ശാസ്‌താംകോട്ട. ശൂരനാട് വടക്ക് ഹോമിയോ ഡിസ്പെൻസറിക്കു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ നാടിന് സമർപ്പിച്ചു.എച്ച് എസ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഉല്ലാസ് കോവൂർ എംഎൽഎ അധ്യക്ഷത വഹിച്ചു. പുലിക്കുളം ആയുഷ് പ്രാഥമികാരോഗ്യ കേന്ദ്രം ശിലാസ്ഥാപനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു.ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ ആദരിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീലക്ഷ്‌മി ബിജു,വൈസ് പ്രസിഡൻ്റ് സുമംഗല പി.കെ,വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളായ ഷീജ ഷാജി,ലെത്തീഫ് പെരുംകുളം,സുരഭില ടീച്ചർ,അംഗങ്ങളായ ബിന്ദു അനിൽകുമാർ,ശാന്തകുമാരി,ശ്രീലേഖ, ഷീബ.എസ്,ബിനുകുമാർ,രാജലക്ഷ്മി ആർ.എസ്,ലതാകുമാരി.എം, ശാലിനി.എസ്,സുബൈർ,ജസ്സി മേരി,ബിജു ആർ,ശ്രീകുമാർ.എസ്,ഗ്രീഷ്മ ഗോപൻ,ബിജു പട്ടാറ,മെഡിക്കൽ ഓഫീസർമാരായ ഡോ.ഷിമി റ്റി.എം,ഡോ.ശ്രീന എസ്.നായർ,പഞ്ചായത്ത് സെക്രട്ടറി പി.എ ഷാജു എന്നിവർ പ്രസംഗിച്ചു.