26.9 C
Kollam
Friday 4th September, 2026 | 11:11:33 PM
Home News Breaking News കള്ളന്‍ വിജയന്‍ ലേഖന വിവാദം, ചുമതലയില്‍നിന്നും കെ ആര്‍ അജയനെ നീക്കി, ന്യൂസ് എഡിറ്ററുടെ മുറി...

കള്ളന്‍ വിജയന്‍ ലേഖന വിവാദം, ചുമതലയില്‍നിന്നും കെ ആര്‍ അജയനെ നീക്കി, ന്യൂസ് എഡിറ്ററുടെ മുറി പൂട്ടി

തിരുവനന്തപുരം.കള്ളന്‍ വിജയന്‍ ലേഖന വിവാദം, ചുമതലയില്‍നിന്നും കെ ആര്‍ അജയനെ നീക്കി. ന്യൂസ് എഡിറ്ററുടെ മുറി പൂട്ടി. സിപിഐഎം മുഖപത്രമായ ദേശാഭിമാനിയിൽ അസാധാരണ നടപടി. വാരാന്തപ്പതിപ്പ് ചുമതല വഹിച്ചിരുന്ന ന്യൂസ് എഡിറ്ററുടെ മുറിയാണ് പൂട്ടിയത് ചുമതല വഹിച്ചിരുന്ന കെആര്‍ അജയനെ മാറ്റിയിട്ടുമുണ്ട്. വിശദീകരണം തൃപ്തികരമല്ലെന്ന് ആരോപിച്ചാണ് നടപടി. കൂടുതല്‍ നടപടി വരും… ഇന്നലെ ജോലിക്ക് എത്തിയപ്പോഴാണ് മുറി പൂട്ടി കിടക്കുന്നത് കണ്ടത്.

താക്കോൽ ചോദിച്ചിട്ടും ലഭിച്ചില്ല. കമ്പ്യൂട്ടർ അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് മുറി പൂട്ടിയിട്ടിരിക്കുന്നതെന്ന് വിശദീകരണം