ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്തിനെതിരെ കുരുക്ക് മുറുക്കി എസ് ഐ ടി.പ്രത്യേക എഫ് ഐ ആർ വേണ്ടെന്ന് തീരുമാനം. 2019 ലെ ദ്വാരപാലക കേസിൽ പി എസ് പ്രശാന്തും , ദേവസ്വം ബോർഡ് അംഗങ്ങളെയും പ്രതിയാക്കും. തനിക്ക് എതിരെ നടക്കുന്നത് രാഷ്‌ട്രീയ നീക്കമെന്ന നിലപാടിൽ പി എസ് പ്രശാന്ത്. ബിഗ് ടി വി ബിഗ് ബ്രേക്കിംഗ്
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഒരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും അറസ്റ്റ് ഉണ്ടാകാൻ പോകുന്നത് .ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്തിൻ്റെ അറസ്റ്റ് അനിവാര്യമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് എസ് ഐ ടി നീക്കം. 2019 ൽ സ്വർണ്ണം പൂശിയെന്ന് അറിവുണ്ടായിരുന്ന ഭാഗം 2025 ൽ വീണ്ടും സ്വർണ്ണം പൂശാൻ കൊടുത്തുവിട്ടതിൽ കൃത്യമായ ഉത്തരം നൽകാൻ പി എസ് പ്രശാന്തിന് കഴിഞ്ഞിട്ടില്ല. സ്മാർട്ട് ക്രിയേഷൻ വഴി ഉണ്ണികൃഷൻ പോറ്റിയുടെ കൈയ്യിൽ ദ്വാരപാലക ശിൽപങ്ങൾ കൊടുത്തു വിട്ടതിൽ ക്രിമിനൽ ഗൂഡാലോചന നടന്നുവെന്ന നിഗമനത്തിലാണ് എസ് ഐ ടി ഉള്ളത്.
ഹൈക്കോടതി നിയമിച്ച സ്പെഷ്യൻ ഓഫീസർ അറിയാതെ ദ്വാരക പാല ശിൽപങ്ങൾ കൊടുത്തുവിടാൻ ദേവസ്വം ബോർഡ് തീരുമാനം എടുത്തത് മുൻപ് നടന്ന സ്വർണ്ണക്കൊള്ള മറയ്ക്കാൻ ആയിരുന്നുവെന്നും എസ് ഐ ടി വിലയിരുത്തുന്നു. 2019 ദ്വാരപാലക ശിൽപ കേസിൽ തന്നെ പ്രശാന്തിനെയും 2 ദേവസ്വം ബോർഡ് അംഗങ്ങളെയും പ്രതിയാക്കും. പ്രത്യേക എഫ് ഐ ആർ ഇതിനായി ഇടേണ്ടതില്ലന്നെ നിയമോപദേശം എസ് ഐ ടിയ്ക് ലഭിച്ചു. പ്രതിയാക്കിയ സാഹചര്യത്തിൽ നോട്ടീസ് നൽകാതെ അറസ്റ്റ് ചെയ്യാമെന്നും എസ് ഐ ടി പറയുന്നു. എന്നാൽ രാഷ്ട്രീയ നീക്കത്തിൻ്റെ ഭാഗമാണ് SIT നടപടികളന്നാണ് പി എസ് പ്രശാന്തിൻ്റെ വാദം.





























