29.8 C
Kollam
Friday 4th September, 2026 | 10:42:29 AM
Home Lifestyle Culture അരലക്ഷം പേർക്ക്  അഷ്ടമിരോഹിണി വള്ളസദ്യ വിളമ്പാനൊരുങ്ങി ആറിമ്മുള പാർത്ഥസാരഥീ ക്ഷേത്രം

അരലക്ഷം പേർക്ക്  അഷ്ടമിരോഹിണി വള്ളസദ്യ വിളമ്പാനൊരുങ്ങി ആറിമ്മുള പാർത്ഥസാരഥീ ക്ഷേത്രം

പത്തനംതിട്ട. അഷ്ടമിരോഹിണി മഹോത്സവത്തിനണിഞ്ഞൊരുങ്ങി ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം. അരലക്ഷം പേർക്ക് വിളമ്പുന്ന അഷ്ടമിരോഹിണി വള്ളസദ്യയുടെ ഒരുക്കങ്ങളും ക്ഷേത്രത്തിൽ പുരോഗമിക്കുകയാണ്.  ആചാരപ്പെരുമയോടെ പതിവു തെറ്റാതെ ചേനപ്പാടി പാളത്തൈരുമായി  ഗ്രാമവാസികൾ  ക്ഷേത്രത്തിൽ എത്തി തൈര് തിരുവാറന്മുളയപ്പന്  സമർപ്പിച്ചു 

ആറന്മുള വള്ളസദ്യയിൽ  പാള തൈര് പരമ്പരാഗതമായ് സമർപ്പിക്കുന്നത് ചേനപ്പാടി ഗ്രാമ നിവാസികളാണ്. അഷ്ടമിരോഹിണി വള്ളസദ്യക്കുള്ള 1500 ലിറ്റർ തൈരുമായി പതിവു തെറ്റാതെ അവരെത്തി.


ചേനപ്പാടി ഗ്രാമത്തിന്റെ തൈരിനൊപ്പം വാഴൂർ തീർത്ഥപാദാശ്രമ ഗോശാലയിൽ നിന്നും പ്രത്യേകം  തയ്യാറാക്കിയ തൈരും ഉണ്ട്


അഷ്ടമിരോഹിണി നാളിൽ  ഭഗവാൻ നേരിട്ട് ഭക്തർക്ക് നൽകുന്ന പിറന്നാൾ സദ്യയുണ്ണാൻ .അരലക്ഷത്തോളം പേരാകും ക്ഷേത്രത്തിലെത്തുക. വള്ളസദ്യ പാചകക്കാരടക്കം 500ലധികം പേർ ചേർന്നാണ് സദ്യവട്ടങ്ങൾ ഒരുക്കുന്നത്


52 കരകളിലെ പള്ളിയോടങ്ങൾക്കായി സദ്യ വിളമ്പുന്നതിനൊപ്പം  തെക്കുവശത്തുള്ള ഊട്ടുപുരയിൽ ഭക്തജനങ്ങൾക്ക് സദ്യ നൽകും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ ജയകുമാർ  ഭദ്രദീപം കൊളുത്തി  വിഭവങ്ങൾ വിളമ്പും.

 

LEAVE A REPLY

Please enter your comment!
Please enter your name here