കൊച്ചി. ഓപറേഷൻ തൂഫാൻറെ ചുവടുപിടിച്ച് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം.പെരുമ്പാവൂരിലെ 16 കിലോ ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ 4 പ്രതികളുടെ വീടുകളിൽ ED പരിശോധന.
ലഹരി സംഘങ്ങളുടെ സാമ്പത്തിക ഇടപ്പാടുകളിലാണ് ED അന്വേഷണം.
ഓപറേഷൻ തൂഫാനിന് പിന്നാലെ ലഹരി സംഘങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങുകയാണ് കേന്ദ്ര ഏജൻസികൾ.
ലഹരി നെറ്റ്‌വർക്കുകളിലേക്കും ലഹരി സംഘങ്ങളുടെ സാമ്പത്തിക ഇടപ്പാടുകളിലേക്കും അന്വേഷണം ശക്തമാക്കുകയാണ് ED യും NCB യും.
പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയുടെ ചുവടുപ്പിടിച്ചാണ് ED അന്വേഷണം.കേസിലെ പ്രാധാന പ്രതികളുടെ വീടുകളിൽ ED ഇന്ന് പരിശോധന നടത്തി.കോഴിക്കോട്,
പാലക്കാട് ജില്ലകളിൽ 4 ഇടങ്ങളിലായിരുന്നു ED പരിശോധന.
കേസിലെ മുഖ്യ പ്രതികളായ ഹരികൃഷ്ണൻ,അബു താഹിർ, ജഗത് ജൈസൽ എന്നിവരുടെ വീടുകളിലായിരുന്നു ED പരിശോധന നടത്തിയത്.പരിശോധനയിൽ ബാങ്ക് രേഖകൾ ഉൾപ്പെടെ ഡിജിറ്റൽ തെളിവകൾ ED പിടിച്ചെടുത്തു.ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പെടെ രാജ്യത്തിന് പുറത്ത് നിന്ന് എത്തുന്ന ലഹരികളുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളാണ് ED യുടെ അന്വേഷണ പരിധിയിൽ വരുന്നത്.
പിടിച്ചെടുത്ത രേഖകളും തെളിവുകളും പരിശോധിച്ച ശേഷമായിരിക്കും ED യുടെ തുടർനീക്കങ്ങൾ.കേസിൽ ഇതുവരെ 11 പേരാണ് പിടിയിലായത്.മുഖ്യപ്രതി ഇപ്പോഴും വിദേശത്ത് ഒളിവിൽ കഴിയുകയാണ്.































