28.7 C
Kollam
Sunday 23rd August, 2026 | 10:55:32 AM
Home News Breaking News ഓണക്കാല ലഹരികടത്ത് തടയാൻ ഓപറേഷൻ തൂഫാന്‍റെ പ്രത്യേക നടപടി,ഓണത്തിന് ശേഷം തൂഫാൻ 2

ഓണക്കാല ലഹരികടത്ത് തടയാൻ ഓപറേഷൻ തൂഫാന്‍റെ പ്രത്യേക നടപടി,ഓണത്തിന് ശേഷം തൂഫാൻ 2

തിരുവനന്തപുരം.ഓണക്കാല ലഹരികടത്ത് തടയാൻ ഓപറേഷൻ തൂഫാന്‍റെ ഭാഗമായി പ്രത്യേക നടപടി. അതിർത്തികളിലും ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വാഹനങ്ങളിലുമാണ് പരിശോധന. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പുലർച്ചെ ആരംഭിച്ച പരിശോധന തുടരുകയാണ്.

ഓണത്തിന് അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്കുള്ള ലഹരി കടത്തു തടയാനായി ദേശീയ പാത അതിർത്തികളിലും അന്തർ സംസ്ഥാന വാഹങ്ങളിലും പരിശോധനകൾ കർശനമാക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. പുലർച്ചെ വിവിധ ഇടങ്ങളിൽ തുടങ്ങിയ പരിശോധന തുടരുന്നു. തിരുവനന്തപുരത്ത് ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണം ദേശീയപാതയിൽ എക്സൈസ്, ഡാൻസാഫ്, ഡോഗ് സ്ക്വാഡ് സ സംഘങ്ങളുടെ സംയുക്ത വാഹന പരിശോധനയാണ് നടക്കുന്നത്. അതിർത്തി കടന്നുവരുന്ന അന്തർ സംസ്ഥാന ബസുകളിൽ ഉൾപ്പെടെ പരിശോധനകൾ പുരോഗമിക്കുകയാണ്.

ഓപറേഷൻ തൂഫാന്റെ ഭാഗമായിട്ടാണ് പരിശോധകൾ നടക്കുന്നത്. ഓപറേഷൻ തൂഫാൻ ആരംഭിച്ചത് മുതൽ ഇതുവരെ 10015 പേർ അറസ്റ്റിലായിട്ടുണ്ട്. ഓണത്തിന് മുന്നേ നടത്തിയ പരിശോധനയിൽ 1000 കിലോയിൽ അധികം കഞ്ചാവും 8 കിലോ MDMA യും പിടിച്ചെടുത്തിട്ട് ഉണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമാക്കും. ഓണത്തിന് ശേഷം തൂഫാൻ 2 യും ആരംഭിക്കും. സ്കൂളുകളും കോളേജുകളിലുമാണ് ഡ്രൈവ് കർശനമാക്കുന്നത് എന്ന് വകുപ്പ് വ്യക്തമാക്കിയിട്ട് ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here