27.2 C
Kollam
Thursday 8th October, 2026 | 03:18:53 AM
Home News Breaking News പ്രതികളെ ഊട്ടിയും ഊഞ്ഞാലാട്ടിയും പൊലീസ്, പണി വരും

പ്രതികളെ ഊട്ടിയും ഊഞ്ഞാലാട്ടിയും പൊലീസ്, പണി വരും

തിരുവനന്തപുരം.ഈ ഡി കേസിൽ ഒപ്പിടാൻ എത്തിയ പ്രതികൾ പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ചു മടങ്ങി.
സി.പി.എം മുൻ കൗൺസിലർ ഐ.പി. ബിനു ഉൾപ്പെടെയുള്ള പ്രതികളാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ചത്.പൊലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടുന്ന പ്രതികളുടെ റീൽസ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി.

ഓണാഘോഷത്തിന് എത്തിയ പൊലീസുകാരുടെ അതേ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയാണ്
ഇഡി കേസ് പ്രതികൾ ഓണം പൊടിപൊടിച്ചത്.
സിപിഎം മുൻ കൗൺസിലർ ഐ പി ബിനു, ആറ്റുകാൽ ഉണ്ണി ഉൾപ്പെടെയുള്ള പ്രതികൾ മ്യൂസിയം പോലീസ്
സ്റ്റേഷനിൽ ഒപ്പിടാനെത്തിയതായിരുന്നു.
അതിനിടയിലാണ് പോലീസിന്റെ ഓണാഘോഷത്തിന്റെ ഭാഗമായത്
പ്രതികൾ പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് ഊഞ്ഞാലാടുന്ന റീൽ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു..
സംഭവം വിവാദമായതോടെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആഴ്ചകള്‍ക്ക് മുന്‍പ് സിപിഎം നേതാവ് ഐപി ബിനു ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. സെഷന്‍സ് കോടതി രണ്ടുതവണ ജാമ്യം തള്ളിയതോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസന്വേഷണം നിർണായകഘട്ടത്തിൽ ആണെന്നും ഗൂഢാലോചനയുണ്ടന് അടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിൽ ഇരിക്കയാണ് പോലീസിന്റെയും പ്രതികളുടെയും ഒരുമിച്ചുള്ള ഈ ഓണാഘോഷം.സംഭവത്തിൽ നടപടി ഉണ്ടാവുമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.