30.1 C
Kollam
Tuesday 29th September, 2026 | 10:41:10 AM
Home News Kerala ഉദ്യോഗസ്ഥരുടെ കുറവ് മൂലം കടുത്ത പ്രതിസന്ധി, കിളിപോയ അവസ്ഥയില്‍ കിളിമാനൂര്‍ പൊലീസ്

ഉദ്യോഗസ്ഥരുടെ കുറവ് മൂലം കടുത്ത പ്രതിസന്ധി, കിളിപോയ അവസ്ഥയില്‍ കിളിമാനൂര്‍ പൊലീസ്

കിളിമാനൂർ.ആവശ്യത്തിന് ഉദ്യോഗസ്ഥിരില്ല കിളിമാനൂർ പോലീസ് സ്റ്റേഷൻ പ്രവർത്തനം അവതാളത്തിൽ.
ഇൻസ്‌പെക്ടർ പദവിയുള്ള സ്റ്റേഷനിൽ നിലവിൽ ഒരു സബ് ഇൻസ്‌പെക്ടർ മാത്രം.
കഴിഞ്ഞ ഒരു വർഷമായി ഉദ്യോഗസ്ഥരുടെ കുറവ് കാരണം 24 മണിക്കൂറും ജോലി ചെയ്യേണ്ട അവസ്ഥയാണ് പോലീസുകാർക്ക് .

തിരുവനന്തപുരം ജില്ലയിലെ പ്രധാന പോലീസ് സ്റ്റേഷനുകളിലൊന്നായ കിളിമാനൂർ പോലീസ് സ്റ്റേഷനാണ് ഉദ്യോഗസ്ഥരുടെ അഭാവം മൂലം കടുത്ത പ്രതിസന്ധി നേരിടുന്നത്. സ്റ്റേഷൻ ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ള ഇവിടെ നിലവിൽ ഒരു സബ് ഇൻസ്‌പെക്ടർ മാത്രമാണുള്ളത്. 24 മണിക്കൂറും ജോലി ചെയ്യേണ്ട ദുരവസ്ഥയിലാണ് ഈ ഒറ്റ ഉദ്യോഗസ്ഥൻ.

തിരക്കേറിയ എം.സി റോഡ് ഉൾപ്പെടെ കടന്നുപോകുന്ന പോലീസ് സ്റ്റേഷൻ പരിധിയിൽ അപകടങ്ങൾ പതിവാണ്. എന്നാൽ ആവശ്യത്തിന് ആളില്ലാത്തതിനാൽ തുടർനടപടികൾ വൈകുന്നു.കഴിഞ്ഞ ദിവസം എം.സി റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടിരുന്നു. ഇവരുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ കിളിമാനൂർ സ്റ്റേഷനിൽ ആളില്ലാത്തതിനെ തുടർന്ന് സമീപത്തെ സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെ എത്തിക്കേണ്ട അവസ്ഥയായിരുന്നു. വിഷയങ്ങൾ ചൂണ്ടിക്കാട്ടി പലതവണ ജനപ്രതിനിധികൾ പരാതി നൽകി. അടിയന്തരമായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥ നിയമിക്കുകയും കേടായ വാഹനങ്ങൾ മാറ്റുകയും ചെയ്തില്ലെങ്കിൽ സ്റ്റേഷന്റെ പ്രവർത്തനം പൂർണമായും നിലയ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here