കൊച്ചി.മുണ്ടൻവേലിയിലെ ഫ്ലാറ്റ് വിഷയത്തിൽ ഇന്ന് കൂടുതൽ നടപടികൾ ഉണ്ടാകാൻ സാധ്യത.. മുഖ്യമന്ത്രി പൊളിച്ചുമാറ്റും എന്ന് പറഞ്ഞതിനുശേഷം ശേഷം ആദ്യ പ്രവർത്തി ദിനമാണ് ഇന്ന്.. ഉദ്യോഗസ്ഥർ ഇന്ന് ഫ്ലാറ്റിലെത്തി കൂടുതൽ പരിശോധന നടത്താനാണ് സാധ്യത.. ഫ്ലാറ്റ് ഉപയോഗ യോഗ്യമല്ലെന്ന എൻഐടി മദ്രാസിന്റെ പഠന റിപ്പോർട്ടിനെ സിപിഎം ചോദ്യം ചെയ്യുന്നുണ്ട്.. കൂടുതൽ പഠനങ്ങൾ നടത്തണോ എന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും…
അതേസമയം ഉപയോഗപ്രദമല്ലാത്ത ഫ്ലാറ്റിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള നിവാസികളുടെ സമരം തുടരുകയാണ്.. പൊളിച്ചു മാറ്റുമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ ആശ്വാസം ഉണ്ടെങ്കിലും പുനരധിവാസം എങ്ങനെ എന്ന് ചോദ്യമാണ് ഇവർക്ക് മുന്നിലുള്ളത്..
ഇതിൽ സർക്കാറിന്റെ അന്തിമ തീരുമാനം കാത്തിരിക്കുകയാണ് 77 കുടുംബങ്ങളും.. വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തേണ്ടതുണ്ടോ എന്ന കാര്യത്തിലും ഇന്നോ നാളെയോ തീരുമാനം ഉണ്ടാകും.. സർക്കാർ വേഗത്തിൽ അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത..





























