മുതുപിലാക്കാട്:മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിലും പുറത്തുമുണ്ടായ അനിഷ്‌ട സംഭവങ്ങൾ പരിഹരിക്കാൻ സർവ്വകക്ഷി യോഗം വിളിക്കുമെന്ന് ഉല്ലാസ് കോവൂർ എംഎൽഎ അറിയിച്ചു.
ക്ഷേത്രവും പരിസര പ്രദേശങ്ങളും സന്ദർശിച്ച ശേഷമാണ് അദ്ദേഹം യോഗം ചേർന്ന് നിലവിൽ ഉണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് അറിയിച്ചത്.ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ദൗർഭാഗ്യകരമായ സംഭവങ്ങളാണ് നടന്നത്.പ്രദേശത്ത് സമാധാന അന്തരീക്ഷം ഉറപ്പാക്കാൻ പരമാവധി ശ്രമിക്കുമെന്നും എല്ലാവരും സഹകരിക്കണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലാണ് അക്രമികൾ അഴിഞ്ഞാടിയത്.ക്ഷേത്ര വഞ്ചിയും വിഗ്രഹവും ഇടിഞ്ഞകുഴിയിൽ സ്ഥാപിച്ചിരുന്ന ആനയുടെ പ്രതിമയും തകർത്ത അക്രമിസംഘം രണ്ട് വീടുകൾക്ക് നേരെയും ആക്രമണം നടത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ബ്ലോക്ക് പഞ്ചായത്ത് അംഗം ഉൾപ്പെടെ 3 സിപിഎം- രണ്ട് ബിജെപി പ്രവർത്തകർ റിമാൻഡിലാണ്.പ്രദേശത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്

































