26.8 C
Kollam
Friday 2nd October, 2026 | 10:13:48 AM
Home News Breaking News മുണ്ടംവേലി ഫ്ളാറ്റ് നിർമാണം: ടിഡിഎൽസിക്ക് അഡ്വാൻസ് നൽകിയതിലും ക്രമക്കേട്; 2.48 കോടി രൂപ നൽകി, വലിയ...

മുണ്ടംവേലി ഫ്ളാറ്റ് നിർമാണം: ടിഡിഎൽസിക്ക് അഡ്വാൻസ് നൽകിയതിലും ക്രമക്കേട്; 2.48 കോടി രൂപ നൽകി, വലിയ തുക കൈമാറിയത് ചെക്കായി

Advertisement

കൊച്ചി: മുണ്ടംവേലി ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് തൃശ്ശൂർ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്(ടി‍ഡിഎൽസിസിഎസ്) മൊബിലൈസേഷൻ അഡ്വാൻസ് നൽകിയതിലും വൻ ക്രമക്കേട്. 2.48 കോടി രൂപയാണ് ലൈഫ് മിഷനിൽനിന്ന് ടിഡിഎൽസിക്ക് സ്ഥിരീകരണം ഇല്ലാതെ നൽകിയത്.

Also Read: ക്യാബിനറ്റ് റാങ്ക് പ്രഖ്യാപനം നീളുന്നു; പി ജെ ജോസഫ് കടുത്ത അതൃപ്തിയിൽ

ഓഡിറ്റ് വിഭാഗത്തിൽ നിന്ന് അടിയന്തരമായി ഫയൽ നീക്കണമെന്ന് അന്നത്തെ ജിസിഡിഎ ചെയർമാൻ വി.സലീം നിർദ്ദേശിച്ചതായാണ് രേഖകളിൽ പറയുന്നത്. മിനിറ്റുകൾക്കകം ഫയൽ നീക്കിയതിനാൽ പ്രാഥമിക പരിശോധന നടത്താനായില്ലെന്നും ജിസിഡിഎയുടെ നോട്ടിൽ ഓഡിറ്റിംഗ് സൂപ്രണ്ടിന്റെ പരാമർശമുണ്ട്. അന്നുതന്നെ വലിയ തുക ഇ-പെയ്മെൻറ് ഒഴിവാക്കി തിടുക്കത്തിൽ ചെക്കായാണ് നൽകിയതെന്നും രേഖകളിൽ വ്യക്തമാണ്. കരാർ കമ്പനിയായ ‍ടി‍ഡിഎൽസിക്ക് പണം നൽകാനും ഫയൽനീക്കാനും ചെയർമാൻ വി. സലീ തിടുക്കം കാണിച്ചത് എന്തിനാണെന്നതും ചോദ്യമാണ്.

മുണ്ടംവേലി ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് ടിഡിഎൽസിക്ക് കരാർ നൽകിയതിലും ചട്ടലംഘനം നടന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ലൈഫ് പദ്ധതിക്ക് കീഴിൽ മുണ്ടംവേലിയിൽ ഫ്ളാറ്റ് നിർമിക്കാനുള്ള പദ്ധതിയുടെ പ്രൊജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയായാണ് ടിഡിഎൽസിയെ ആദ്യം നിയമിച്ചത്. എന്നാൽ, ഇതേ കമ്പനിക്ക് തന്നെ ഫ്ളാറ്റിന്റെ നിർമാണ കരാറും നൽകുകയായിരുന്നു. നിർമാണത്തിന്റെ ​ഗുണനിലവാരം പരിശോധിക്കേണ്ട ചുമതലയടക്കം പ്രൊജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിക്കാണുള്ളത്. എന്നാൽ, കൺസൾട്ടൻസിയായ ഇതേ സ്ഥാപനത്തിന് തന്നെ നിർമാണ കരാർ നൽകിയത് ചട്ടലം​ഘനമാണെന്നാണ് ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here