27.5 C
Kollam
Wednesday 30th September, 2026 | 11:01:24 PM
Home News Breaking News യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലില്‍ പൊലീസ് കയറി ലാത്തിച്ചാര്‍ജ് നടത്തി,തെരുവുയുദ്ധം, പിണറായി അടക്കം നേതാക്കള്‍ സ്ഥലത്ത്,നാളെ എസ്എഫ്ഐ...

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലില്‍ പൊലീസ് കയറി ലാത്തിച്ചാര്‍ജ് നടത്തി,തെരുവുയുദ്ധം, പിണറായി അടക്കം നേതാക്കള്‍ സ്ഥലത്ത്,നാളെ എസ്എഫ്ഐ പഠിപ്പു മുടക്ക്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത്ത് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. ഹോസ്റ്റലിന് പുറത്തെ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. ആരംഭിച്ചു. ഇതിനിടെ എസ്.എഫ്.ഐയുടെ കൊടി പ്രതിഷേധക്കാർ കത്തിച്ചു. പോലീസുകാരടക്കം നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പ്രവർത്തകരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.

സിപിഎം നേതാക്കളായ വിഎസ് ജോയ്, വി. ശിവന്‍കുട്ടി എന്നിവരും ഹോസ്റ്റലില്‍ എത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവിനും ലാത്തിചാര്‍ജില്‍ പരിക്കേറ്റു. മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹോസ്റ്റലിലേക്ക് അക്രമമഴിച്ചുവിടുകയായിരുന്നുവെന്ന് സഞ്ജീവ് ആരോപിച്ചു. ഹോസ്റ്റലില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദിക്കുകയായിരുന്നുവെന്ന് ശിവന്‍കുട്ടി പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരായ അബിന്‍ വര്‍ക്കി, സുധീര്‍ ഷാ പാലോട് എന്നിവരും എത്തി. ഗ്യാനേഷ് കുമാറിനെതിരെ സമരം നടത്തുമ്പോള്‍ എന്തിനാണ് എസ്എഫ്ഐ ആക്രമിക്കുന്നതെന്ന് ഇരുവരും ചോദിച്ചു.

സംഘർഷം രൂക്ഷമായതോടെ പോലീസ് ഹോസ്റ്റൽ വളപ്പിലേക്ക് പ്രവേശിച്ചു. അതിനിടെ ഒരുവിഭാഗം പ്രവർത്തകർ ഹോസ്റ്റലിന് അകത്തേക്ക് കയറാൻ ശ്രമിച്ചതോടെ പോലീസ് വീണ്ടും ഗ്രനേഡ് പ്രയോഗിച്ചു. പ്രദേശത്ത് ജലപീരങ്കി വാഹനങ്ങൾ എത്തിച്ചിട്ടുണ്ട്. നിലവിൽ വലിയ രീതിയിലുള്ള സംഘർഷസാധ്യതയാണ് പ്രദേശത്ത് നിലനിൽക്കുന്നത്.

പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ ,വി ശിവന്‍കുട്ടി അടക്കമുള്ള നേതാക്കള്‍ സ്ഥലത്തെത്തി, പൊലീസ് നടപടിയെ ഇവര്‍ അപലപിച്ചു. സംഭവത്തില്‍പ്രതിക്ഷേധിച്ച് എസ്എഫ്ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here