27.8 C
Kollam
Tuesday 6th October, 2026 | 10:11:33 AM
Home News Breaking News കന്റോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഗോകുല്‍ എന്നിവരെ അവധിയില്‍നിന്ന് തിരികെ വിളിച്ചതിന്...

കന്റോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഗോകുല്‍ എന്നിവരെ അവധിയില്‍നിന്ന് തിരികെ വിളിച്ചതിന് കാരണം ഇത്

തിരുവനന്തപുരം. വ്യക്തിപരമായി സിപിഎമ്മിന്‍റെ അധിക്ഷേപവും ഭീഷണിയും നേരിടുന്ന ഇവര്‍ക്ക് പിന്നെ ആര് പ്രതിരോധമൊരുക്കും, സേനയെ അപമാനിക്കാന്‍ വിട്ടു നല്‍കി വിശുദ്ധരാവരുതെ, കോണ്‍ഗ്രസ് സൈബറിടങ്ങളുടെയും യുവനിരയുടെയും ചോദ്യം ചെയ്യല്‍ ഫലിച്ചു, കന്റോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഗോകുല്‍ എന്നിവരെ തിരികെ വിളിപ്പിച്ചത് ഇക്കാരണത്താല്‍.

ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് നോട്ടീസ് നല്‍കിയത്. നാലു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ഇരുവര്‍ക്കുമെതിരായ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനു പിന്നാലെയാണ് നടപടി. ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടർനടപടിയിൽ അന്തിമ തീരുമാനം ഉണ്ടാകുക. ഇതിനിടെയാണ് അവധിയില്‍പോയ ഇരുവരെയും തിരികെ വിളിച്ചിത് അതിനാല്‍ കര്‍ശന നടപടി ഉണ്ടാവില്ലെന്നാണ് വിവരം.

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിലാണ് എസ്ഐ ​ഗോകുലിനെതിരെ നോട്ടീസ് നൽകിയത്. ഭീഷണി കോൾ നടത്തിയത് തെറ്റെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനാണ് സിഐക്ക് നോട്ടീസ്. പോസ്റ്റിട്ടത് സോഷ്യൽ മീഡിയ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇരുവർക്കും വീഴ്ച പറ്റിയെന്നും വിലയിരുത്തലുണ്ട്.

എസ്എഫ്‌ഐയുമായുള്ള ഏറ്റുമുട്ടലിനും പോര്‍വിളിക്കും പിന്നാലെ അവധിയില്‍ പോയ സിഐ സതീഷ് കുമാർ ജോലിയില്‍ തിരികെ പ്രവേശിച്ചിരുന്നു. എസ് എച്ച് ഒ സതീഷ് അവധിയിൽ പോയതും എസ് ഐ ഗോകുലിനെ പരിശീലനത്തിന് വിട്ടതിലും കോൺ​ഗ്രസ് സൈബറിടങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇത് സേനയ്ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും തങ്ങള്‍ക്ക് മര്‍ദ്ദനമേറ്റകാലം ഓര്‍ക്കണമെന്നും സൈബറിടങ്ങളില്‍ കുറിപ്പുകള്‍പ്രചരിച്ചു. തങ്ങള്‍ക്കേറ്റ മര്‍ദ്ദനങ്ങള്‍ക്ക് പത്തുവര്‍ഷത്തിന് ശേഷം അധികാരം ലഭിച്ചിട്ടാണ് ചിലതിനെങ്കിലും പരിഹാരമുണ്ടായതെന്നും ആഭ്യന്തരമന്ത്രി വിശുദ്ധനാവാന്‍ നോക്കരുതെന്നും അടക്കം സന്ദേശങ്ങള്‍ ഉയര്‍ന്നു, ഇത് നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിച്ചു.

എസ് എച്ച് ഒയെയും എസ് ഐയെയും 10 ദിവസത്തിനുള്ളിൽ മാറ്റണമെന്നാണ് എസ് എഫ് ഐയും സി പി എമ്മും ആവശ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here