26.9 C
Kollam
Saturday 5th September, 2026 | 12:12:46 AM
Home News Local മഹാത്മ അയ്യൻകാളിയുടെ പേരിൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന പ്രഖ്യാപനം പ്രതീക്ഷ നല്‍കുന്നു

മഹാത്മ അയ്യൻകാളിയുടെ പേരിൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന പ്രഖ്യാപനം പ്രതീക്ഷ നല്‍കുന്നു

കൊല്ലം. ​ കേരളത്തിന്റെ നവോത്ഥാന നായകൻ മഹാത്മ അയ്യൻകാളിയുടെ പേരിൽ ഒരു യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്‍റെ പ്രഖ്യാപനം ഏറെപ്രതീക്ഷയോടെ സ്വീകരിക്കുന്നതായി ഈ ആവശ്യമുന്നയിച്ച് ഒറ്റയാള്‍ സമരം നടത്തിവന്ന ഷിഹാബുദ്ദീന്‍ മധുരിമ അറിയിച്ചു.കഴിഞ്ഞ ഒന്നര വർഷമായി തുടർന്നുവന്ന സമരത്തിന് ഒടുവിൽ ഫലം കാണുമെന്നാണ് പ്രതീക്ഷ.
​വ്യക്തിപരമായ പിന്തുണകളോ വലിയ കൂട്ടായ്മകളുടെ പിൻബലമോ ഇല്ലാതെ, മഹാത്മ അയ്യൻകാളിയുടെ ആശയങ്ങൾക്കും നവോത്ഥാന പാരമ്പര്യത്തിനും അർഹമായ അംഗീകാരം തേടി നടത്തിയ സമരത്തിന് ​ അനുകൂലമായ നിലപാടും പ്രഖ്യാപനവും നടത്തിയ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി വി.ഡി. സതീശന് അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നതായി ഷിഹാബുദ്ദീന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here