ശാസ്താംകോട്ട:എറണാകുളത്ത് അഭിഭാഷകനെയും കുടുംബത്തെയും വീട് കയറി ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ശാസ്താംകോട്ട ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ അഭിഭാഷകർ കോടതികൾ ബഹിഷ്കരിച്ചു പ്രതിഷേധിച്ചു.ശാസ്താംകോട്ട മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി, ഡിജിറ്റൽ ഫാമിലി കോടതി, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി എന്നീ കോടതികളാണ് അഭിഭാഷകർ ബഹിഷ്കരിച്ചത്.
അഭിഭാഷകർ കോടതികൾ ബഹിഷ്കരിച്ചത് കാരണം കോടതി നടപടികൾ പൂർണമായും സ്തംഭിച്ചു.പ്രതിഷേധ യോഗത്തിൽ ശാസ്താംകോട്ട പ്രസിഡന്റ് ഇൻ ചാർജ് ഇ.എം കുഞ്ഞുമോൻ,സെക്രട്ടറി സിനി വിപിൻ, ട്രഷറർ എ.നൗഷാദ് എന്നിവർ സംസാരിച്ചു
































