27 C
Kollam
Monday 14th September, 2026 | 11:32:00 PM
Home News Breaking News പൊതു ഇടങ്ങളിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്ന കാന്തപുരം വിഭാഗത്തിന്റെ സർക്കുലറിനെതിരെ സിപിഐഎം

പൊതു ഇടങ്ങളിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്ന കാന്തപുരം വിഭാഗത്തിന്റെ സർക്കുലറിനെതിരെ സിപിഐഎം

കോഴിക്കോട്.പൊതു ഇടങ്ങളിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്ന കാന്തപുരം വിഭാഗത്തിന്റെ സർക്കുലറിനെതിരെ സിപിഐഎം. സർക്കുലർ സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമെന്ന വിമർശനവുമായി ഡി വൈ എഫ് ഐയും എസ് എഫ് ഐയും. നബിദിനപരിപാടികളിലെ സ്ത്രീകളുടെ പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തിലുള്ള സർക്കുലറിനെതിരെ ആദ്യം രംഗത്തെത്തിയത് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജയും പി കെ ശ്രീമതിയും.

പിന്നാലെ സർക്കുലറിനെതിരെ പ്രസ്താവനയുമായി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. സർക്കുലർ സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമെന്ന തലക്കെട്ടോടെ പ്രസ്താവന. സ്ത്രീകളെ നൂറ്റാണ്ടുകൾക്ക് പിറകിലേക്ക് നയിക്കുന്ന നിലപാടെന്നും വിമർശനം. എ കെ ബാലൻ അടക്കം കൂടുതൽ നേതാക്കൾ വിമർശനവുമായി രംഗത്ത്. സിപിഐഎം വിമർശനത്തിൽ നിലപാട് വ്യക്തമാക്കാതെ കാന്തപുരം വിഭാഗം മൗനത്തിലാണ്.