ഇപ്പോൾ നേരിടുന്ന അവഹേളനത്തിന് അർഹതപ്പെട്ട പാർട്ടിയല്ല സിപിഐയെന്ന് പി സി വിഷ്ണുനാഥ്

കൊച്ചി.ഇപ്പോൾ നേരിടുന്ന അവഹേളനത്തിന് അർഹതപ്പെട്ട പാർട്ടിയല്ല സിപിഐയെന്ന് മന്ത്രി പി സി വിഷ്ണുനാഥ് വ്യക്തമാക്കി. യുഡിഎഫ് വളരെ കംഫർട്ടബിൾ ആണ്. സിപിഐ മുൻപ് കോൺഗ്രസുമായി ഊഷ്മളമായ ബന്ധം ഉണ്ടായിരുന്ന പാർട്ടിയാണ്. ദേശീയ തലത്തിലും കോൺഗ്രസിന്റെ മതേതര പോരാട്ടങ്ങളിൽ ഒപ്പം നിന്നിട്ടുണ്ട്. ഇപ്പോൾ നേരിടുന്ന അവഹേളനത്തിന് അർഹതപ്പെട്ട പാർട്ടിയല്ല സിപിഐ. സിപിഎം നേതാക്കന്മാർ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു. ഏതു മുന്നണിയിൽ നിൽക്കണമെന്ന് സിപിഐ തീരുമാനിക്കേണ്ട കാര്യമാണ്. അത് അവർ തുറന്നു പറയട്ടെ, യുഡിഎഫ് അതിനുശേഷം ആണ് തീരുമാനം എടുക്കേണ്ടത്. … Continue reading ഇപ്പോൾ നേരിടുന്ന അവഹേളനത്തിന് അർഹതപ്പെട്ട പാർട്ടിയല്ല സിപിഐയെന്ന് പി സി വിഷ്ണുനാഥ്