25.2 C
Kollam
Wednesday 12th August, 2026 | 04:57:40 AM
Home News Breaking News ശബരിമല സ്വർണ്ണക്കൊള്ള ,ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യംചെയ്ത് എസ്ഐടി

ശബരിമല സ്വർണ്ണക്കൊള്ള ,ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യംചെയ്ത് എസ്ഐടി

തിരുവനന്തപുരം.ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യംചെയ്ത് പ്രത്യേക അന്വേഷണസംഘം.
ചോദ്യം ചെയ്യൽ  എസ്ഐടി തിങ്കളാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിയ്ക്കാനിരിയ്ക്കെ. ചട്ടങ്ങളും നിയമങ്ങളും മറികടന്ന്
2025ൽ സ്വർണ്ണപ്പാളികൾ കൊണ്ടുപോയതിൽ ദുരൂഹതയുണ്ടെന്ന എസ്ഐടി കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.എച്ച് വെങ്കിടേഷിൻ്റെ നേതൃത്വത്തിൽ ചോദ്യംചെയ്യൽ നീണ്ടുനിന്നത് എട്ടുമണിക്കൂറിലേറെ

2025 ൽ സ്വർണപ്പാളികൾ  നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും
മറികടന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നും ഇതിൽ വലിയ ദു-രൂഹതയുണ്ടെന്നുമാണ് പ്രത്യേക
അന്വേഷണ സംഘത്തി-ന്റെ കണ്ടെത്തൽ.
കൊള്ളയിൽ തെളിവുകൾ ലഭിച്ചിട്ടുണ്ടന്ന്  ചൂണ്ടിക്കാട്ടി അന്വേഷണ പുരോഗതി റിപ്പോർട്ട്  എസ് ഐ ടി കോടതിയിൽ
സമർപ്പിച്ചിരുന്നു.
ജൂൺ 29നകം കേസ് എടുത്ത് സമഗ്രമായ  അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഇരിക്കെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും
വിളിച്ച് വരുത്തി
ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ
എച്ച് വെങ്കിടേഷിൻ്റെ നേതൃത്വത്തിൽ ചോദ്യംചെയ്യൽ നീണ്ടുനിന്നത് എട്ടുമണിക്കൂറാണ്.
അന്നത്തെദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്, ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥരുടെ പങ്ക് എന്നതിൽ വ്യക്തത തേടി. ബോർഡ് അംഗമായ സന്തോഷ് കുമാറിന്റെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ എസ് ഐ ടിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് വിവരം ചോദിച്ചറിഞ്ഞു.
ഇടത് ഭരണസമിതിയുടെ പൂർണമായ അറിവോടെയാണ് ദ്വാരപാലക ശിൽപങ്ങളും കട്ടിളപ്പാളികളും സ്വർണം പൂശാനായി നൽകിയതെന്ന കണ്ടെത്തലിൽ
തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് പി എസ് പ്രശാന്ത് അടക്കം
കൂടുതൽ പേരെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.