26.9 C
Kollam
Wednesday 28th October, 2026 | 08:45:11 AM
Home News Breaking News ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥൻ മുരാരി ബാബു അന്തരിച്ചു

ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥൻ മുരാരി ബാബു അന്തരിച്ചു

Advertisement

കൊച്ചി: തിരുവിതാങ്കൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ  മുരാരി ബാബു അന്തരിച്ചു. അർബുദ രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം. കോട്ടയം ചങ്ങനാശേരി സ്വദേശിയാണ്.
ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായിരുന്നു മുരാരി ബാബു. കേസിൽ അറസ്റ്റിലാവുകയും 90 ദിവസത്തിനു ശേഷം സ്വാഭാവിക ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.

പൊലീസ് ജോലി ഉപേക്ഷിച്ചാണ് മുരാരി ബാബു തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായത്. 1994 ലാണ് പൊലീസിൽ ജോലി കിട്ടിയത്. കോൺസ്റ്റബിളായി കണ്ണൂരിലായിരുന്നു ആദ്യ പരിശീലനം. പരിശീലനം പൂർത്തിയാക്കിയില്ല. 1997ലാണു ദേവസ്വം ബോർഡിൽ ജീവനക്കാരനായത്. ദേവസ്വം ബോർഡിലെ ഉയർന്ന പദവിയിലിരുന്ന ആളുടെ സഹായിയായാണ് തുടക്കം.