28.6 C
Kollam
Wednesday 16th September, 2026 | 06:53:54 PM
Home News Breaking News ശബരിമല സ്വർണ്ണക്കൊള്ള , സ്വമേധയാ എടുത്ത ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വർണ്ണക്കൊള്ള , സ്വമേധയാ എടുത്ത ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി.ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സ്വമേധയാ എടുത്ത ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നതില്‍ എസ്‌ഐടി തീരുമാനം അറിയിച്ചേക്കും. ജംഷഡ്പൂര്‍ മെറ്റലര്‍ജിക്കല്‍ ലാബില്‍ നിന്നുള്ള ശാസ്ത്രീയ റിപ്പോര്‍ട്ടിന്റെ വിശകലനവും എസ്‌ഐടി ഹൈക്കോടതിയെ അറിയിക്കും.

പുതിയ ശാസ്ത്രീയ തെളിവുകള്‍ സംബന്ധിച്ചും എസ്‌ഐടി റിപ്പോര്‍ട്ട് നല്‍കിയേക്കും. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള തുടര്‍ നിര്‍ദ്ദേശവും ഹൈക്കോടതി നല്‍കിയേക്കും. ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.