26.6 C
Kollam
Wednesday 7th October, 2026 | 02:48:04 AM
Home News Breaking News ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്തിന് ജാമ്യമില്ല; അജികുമാറിന് ജാമ്യം

ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്തിന് ജാമ്യമില്ല; അജികുമാറിന് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യമില്ല . അതേ സമയം ബോർഡ് മുൻ അംഗം എ. അജികുമാറിന് ജാമ്യം ലഭിച്ചു. ഇരുവരുടെയും ജാമ്യ ഹർജിയി പരിഗണിച്ച കോടതിയാണ് വിധി പറഞ്ഞത്.

ദ്വാരപാലക ശില്പത്തിലെ സ്വർണം അപഹരിച്ച കേസിലാണ് പ്രശാന്തിനെയും അജികുമാറിനെയും പ്രതി ചേർത്തത്. 2019ലെ സ്വർണാപഹരണം മറച്ചു വയ്ക്കാനാണ് 2025ൽ വീണ്ടും സ്വർണം പൂശാൻ കൊടുത്തുവിട്ടതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിലെ മറ്റ് പ്രതികളുമായി ഇരുവർക്കും ബന്ധമില്ലെന്നാണ് പ്രതിഭാഗം വാദം. മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികളുമായി ഇരുവർക്കും ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷൻ തെളിവുകൾ ഹാജരാക്കിയിരുന്നു.പോറ്റിയും അജികുമാറും ഒരേ ടവർ ലൊക്കേഷനിലുണ്ടായിരുന്നെന്ന പ്രോസിക്യൂഷൻ വാദത്തെ പ്രതിഭാഗം എതിർത്തു. പോറ്റിയുടെ വീടിന് അടുത്തുള്ള വഴിയിലൂടെ സഞ്ചരിച്ചാൽ പോലും ടവർ ലൊക്കേഷനിൽ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതിഭാഗം വാദം. പ്രശാന്തിനും അജികുമാറിനും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നായിരുന്നു എന്നതായിരുന്നു വാദം.