26.7 C
Kollam
Saturday 26th September, 2026 | 12:21:54 AM
Home News Kerala ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു

തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം വഴി പീഡനം. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്രതി പിടിയിൽ. പോത്തൻകോട് പേരുത്തല സ്വദേശി അഖിലാണ് പിടിയിലായത്.

കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഇൻസ്റ്റാഗ്രാം വഴിയാണ് ഇരുവരും പരിചയം. SSLC പരീക്ഷ കഴിഞ്ഞ് വീട്ടിൽ നിൽക്കുകയായിരുന്നു പതിനഞ്ചുകാരി. ബൈക്കിൽ കറങ്ങാൻ പോകാം എന്ന് പറഞ്ഞ് തന്ത്രപരമായാണ് പേരുത്തല സ്വദേശി അഖിൽ പെൺകുട്ടിയെ വീട്ടിലെത്തിച്ചത്. തുടർന്ന് വിദ്യാർഥിനിയുടെ നഗ്നദൃശ്യങ്ങൾ ബലം പ്രയോഗിച്ച് പ്രതി മൊബൈലിൽ പകർത്തി. പീഡനശേഷം പെൺകുട്ടിയെ വീട്ടിനടുത്ത് ബൈക്കിൽ ഇറക്കി വിട്ടു. തുടർന്ന് പെൺകുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം കണ്ട മാതാപിതാക്കൾ കൗൺസിലിങ് നടത്തിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. തുടക്കത്തിൽ പ്രതിയെ തിരിച്ചറിയാൻ പോലീസിന് സാധിച്ചിരുന്നില്ല.
സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ പീഡനക്കേസിലെ പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. പ്രതിയുടെ ഫോണിൽ നിന്നും നഗ്നചിത്രങ്ങളും പോലീസ് കണ്ടെടുത്തു.
പോത്തൻകോട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.