30.8 C
Kollam
Tuesday 6th October, 2026 | 03:30:30 PM
Home News Breaking News പാർട്ടി വേദികളിൽ നിന്ന് ഇ എൻ സുരേഷ് ബാബുവിനെ തത്കാലം മാറ്റി നിർത്താൻ സിപിഎം

പാർട്ടി വേദികളിൽ നിന്ന് ഇ എൻ സുരേഷ് ബാബുവിനെ തത്കാലം മാറ്റി നിർത്താൻ സിപിഎം

പാലക്കാട്.പാർട്ടി വേദികളിൽ നിന്ന് ഇ എൻ സുരേഷ് ബാബുവിനെ തത്കാലം മാറ്റി നിർത്താൻ സിപിഐഎം.
സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുംവരെ മാറ്റിനിർത്താൻ ആണ് പാർട്ടിയിൽ ആലോചന. പൊലീസ് കേസ് പാർടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തത്തിൽ നടപടി കടുപ്പിക്കാനാണ് തീരുമാനം..


ഇ എൻ സുരേഷ് ബാബുവിനെതിരെ യുവതി നൽകിയ ഗുരുതര പരാതിയെ തുടർന്ന് കടുത്ത നടപടിക്കൊരുങ്ങുകയാണ് സിപിഐഎം. സുരേഷ് ബാബുവിനെ പാർട്ടി വേദികളിൽ നിന്ന് തത്കാലം മാറ്റി നിർത്താൻ ആണ് തീരുമാനം. സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുംവരെ മാറ്റിനിർത്താൻ ആണ് പാർട്ടിയിൽ ആലോചന. ഈ മാസം അവസാനത്തോടെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലായിരിക്കും തീരുമാനം ഉണ്ടാകുക. എന്നാൽ എന്താണ് പരാതി എന്ന് അറിയില്ലെന്നുംപരാതി ഉണ്ടെങ്കിൽ പരാതിക്കാരി പോലീസിനെ സമീപിക്കുമല്ലോയെന്നും കെ കെ ശൈലജ

എന്നാൽ അതെ സമയം പ്രാഥമിക അംഗതത്തിൽ നിന്ന് സുരേഷ് ബാബുവിനെ പുറത്താക്കുന്നതടക്കാനുള്ള നടപടികൾ പരാതിയുടെ ഗ്രാവിറ്റി നോക്കി തീരുമാനിക്കും എന്ന് മുതിർന്ന സിപിഐഎം നേതാവ് എന്‍എന്‍ കൃഷ്ണദാസ് പ്രതികരിച്ചു. പൊതുസമൂഹത്തിന് ബോധ്യപ്പെടുന്ന തരത്തിലുള്ള നടപടികൾ ഉണ്ടാകും എന്നും കൃഷ്ണദാസ് വ്യക്തമാക്കി

ലൈംഗികാതിക്രമം ഗൗരവതരമായ ക്രിമിനൽകുറ്റമാണെന്നും നീതിന്യായനടപടികൾക്ക് വിധേയമാക്കണം എന്നും സുജ സൂസൻ ഫസ്‌ബുക് പോസ്റ്റിലൂടെ പ്രതികരിച്ചു. അതിന് മറ്റൊരു ന്യായമോ ഒഴിവ് കഴിവോ ഇല്ലെന്നും പോസ്റ്റ്‌.

സുരേഷ് ബാബുവിനെതിരെ മുൻപും സമാന ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ടെന്നും പാർട്ടിക്കുള്ളിൽ ടി ജി രവി എന്നാണ് സുരേഷ് ബാബു അറിയപ്പെടുന്നതെന്നും പാർട്ടി വിറ്റ കൊഴിഞ്ഞാമ്പാറയിലെ വിമതർ

യുവതി പോലീസിൽ പരാതി നൽകിയാൽ പാർട്ടിക്ക് ദോഷം ചെയ്യും. അത്‌ മുന്നിൽ കണ്ട് സുരേഷ് ബേബിവിനെതിരെ നടപടി എടുക്കും എന്നാണ് വിവരം. ഈ മാസം 3 ആം വാരത്തോടെ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും.അതിനു ശേഷം ആയിരിക്കും യ നടപടി

അതേസമയം സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് പി. സുരേഷ് ബാബുവിനെ മാറ്റാനുള്ള കാരണം പാർട്ടി വ്യക്തമാക്കണമെന്ന് വി.ടി. ബൽറാം ആവശ്യപ്പെട്ടു.

പൊതുസമൂഹത്തോട് ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സി.പി.ഐ.എം ബാധ്യസ്ഥരാണെന്നും വി.ടി. ബൽറാം പറ‍്ഞു. വേറെ വല്ല പെർഫോമൻസും കൂടിപ്പോയത് കൊണ്ടാണോ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റിയത് എന്ന് മറുപടി പറയണം.

LEAVE A REPLY

Please enter your comment!
Please enter your name here