30.8 C
Kollam
Tuesday 6th October, 2026 | 03:30:49 PM
Home News Breaking News എകെജി സെന്ററിന്റെ ഭൂമിയല്ല അളക്കുന്നതെന്നും കേരള സര്‍വകലാശാലയുടെ ഭൂമിയാണ് അളക്കുന്നതെന്നും മന്ത്രി

എകെജി സെന്ററിന്റെ ഭൂമിയല്ല അളക്കുന്നതെന്നും കേരള സര്‍വകലാശാലയുടെ ഭൂമിയാണ് അളക്കുന്നതെന്നും മന്ത്രി

തിരുവനന്തപുരം.എകെജി സെന്ററിന്റെ ഭൂമിയല്ല അളക്കുന്നതെന്നും കേരള സര്‍വകലാശാലയുടെ ഭൂമിയാണ് അളക്കുന്നതെന്നും റവന്യൂ മന്ത്രി എ പി അനിൽകുമാർ പറഞ്ഞു. എകെജി സെന്ററുമായി തൊട്ടടുത്ത് കിടക്കുന്ന ഭൂമിയായതിനാൽ അവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഭൂമി അളക്കുന്നത്

ഈ വരുന്ന പതിനഞ്ചാം തീയതിയ്ക്കകം അളന്ന് ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കണം. സർവ്വേ ഉദ്യോഗസ്ഥരാണ് അളക്കുന്നത്

കേരള സർവകശാലയുടെ ഭൂമി കയ്യേറ്റം ചെയ്തതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിർദേശം. മറ്റ് ഭൂമിയൊന്നും നിലവിൽ അളക്കുന്നില്ല. ഹൈക്കോടതി നിർദ്ദേശം പാലിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്

സർവ്വകലാശാലയുടെ ഭൂമി കുറവുണ്ടെങ്കിൽ അത് ഹൈക്കോടതിയിൽ റിപ്പോർട്ട് ചെയ്യും. എന്താണോ അളവിൽ നിന്ന് വ്യക്തമാകുന്നത് അത് ഹൈക്കോടതിയിൽ സമർപ്പിക്കും. കൂടുതൽ ഉണ്ടെങ്കിലും കുറവുണ്ടെങ്കിലും കോടതിയിൽ റിപ്പോർട്ട്‌ ചെയ്യും

റിപ്പോർട്ടിനു അനുസരിച്ചു തുടർ തീരുമാനങ്ങൾ എടുക്കേണ്ടത് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here