മൂന്നാമത് സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സിന്റെ ഭാഗമായി നടക്കുന്ന കൊല്ലം റവന്യൂ ജില്ല സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 7, 8, 9 തീയതികളില്‍ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കും.
സബ്ജനിയര്‍ ജൂനിയര്‍ സീനിയര്‍ ആണ്‍ പെണ്‍ വിഭാഗങ്ങളിലായി 3300 കുട്ടികള്‍ മൂന്നു ദിവസങ്ങളിലായി ജില്ലയിലെ 12 ഉപജില്ലയില്‍ നിന്നും എത്തിച്ചേരും 86 വ്യക്തിഗത മത്സരയിനങ്ങളും 10 ഗ്രൂപ്പിന മത്സരങ്ങളും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ക്രോസ് കണ്‍ട്രി മത്സരങ്ങളും അടക്കം 98 മത്സരങ്ങളാണ് ഉള്ളത് മത്സരത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന കായിക താരങ്ങള്‍ക്ക് കോഴിക്കോട് വച്ചു നടക്കുന്ന സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിക്കുന്നതാണ്.
പത്രസമ്മേളനത്തില്‍ പബ്ലിസിറ്റി ചെയര്‍മാന്‍ എ.എം. റാഫി (മുഖത്തല ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍), പബ്ലിസിറ്റി കണ്‍വീനര്‍ എ ഷാനവാസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജുക്കേഷന്‍ ഷാജി എസ്, സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് സെക്രട്ടറി എസ് പ്രദീപ്കുമാര്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് കണ്‍വീനര്‍ ഷിനു സി എസ്, വെല്‍ഫെയര്‍ കണ്‍വീനര്‍ ബിനു.സി.എസ്. എന്നിവര്‍ പങ്കെടുത്തു.






























