29.3 C
Kollam
Wednesday 7th October, 2026 | 11:25:45 AM
Home News Kerala കേരള സർവകലാശാല ആസ്ഥാനത്തെ ഭൂമി അളക്കുന്നത് ഇന്ന് അവസാനിക്കും

കേരള സർവകലാശാല ആസ്ഥാനത്തെ ഭൂമി അളക്കുന്നത് ഇന്ന് അവസാനിക്കും

തിരുവനന്തപുരം .തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭൂമി അളക്കുന്നത്. സർവ്വേ നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ഹൈക്കോടതിക്ക് റിപ്പോർട്ട് കൈമാറും.

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാനും സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ആർ എസ് ശശികുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പിൻ്റെ നടപടി. സിപിഐഎമ്മിന്റെ കീഴിലുള്ള എകെജി പഠന ഗവേഷണ കേന്ദ്രം സർക്കാർ അനുവദിച്ചതിനേക്കാൾ കൂടുതൽ ഭൂമി കയ്യേറി എന്നാണ് ഹർജിയിലെ പരാതി. പഠന ഗവേഷണ കേന്ദ്രം എന്ന വ്യാജേന സർവകലാശാലയ്ക്ക് അവകാശപ്പെട്ട ഭൂമി കൈക്കലാക്കി എന്നും പരാതിയിൽ ആരോപണമുണ്ട്.

ഹൈക്കോടതി നിർദ്ദേശപ്രകാരം സർവകലാശാലയുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തി കയ്യേറ്റം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് നീക്കം. വസ്തു അളക്കൽ പ്രഹസനമാണെന്നാണ് സിപിഐഎമ്മിന്റെ നിലപാട്

LEAVE A REPLY

Please enter your comment!
Please enter your name here