29.3 C
Kollam
Wednesday 7th October, 2026 | 11:41:52 AM
Home News Breaking News കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ പ്രോജക്ട് ലൈറ്റ് ഹൗസ്, ഇത് രക്ഷിതാക്കൾ അറിയാതെ പോകരുതേ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ പ്രോജക്ട് ലൈറ്റ് ഹൗസ്, ഇത് രക്ഷിതാക്കൾ അറിയാതെ പോകരുതേ

കൊച്ചി.കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ രാജ്യാന്തര സഹകരണത്തോടെ കേരള പൊലീസിന്റെ ഇടപെടൽ. കുട്ടികൾക്കെതിരായ സൈബർ ചൂഷണം തടയാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രോജക്ട് ലൈറ്റ് ഹൗസ് ഇന്ത്യ 2026 ആണ് കൊച്ചിയിൽ പുരോഗമിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷാ കോൺഫറൻസ് ആയ കൊക്കോണിന്റെ മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിദഗ്ധരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.


കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും ദുരുപയോഗവും തടയുന്നതിനുള്ള സീനിയർ പോലീസ് ലീഡർഷിപ്പ് പ്രോഗ്രാമാണ് പ്രോജക്ട് ലൈറ്റ് ഹൗസ് ഇന്ത്യ 2026. കുട്ടികൾക്ക് സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം ഉറപ്പാക്കാൻ പോലീസ് നേതൃത്വവും അന്വേഷണ ശേഷിയും വിദഗ്ധ അറിവും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

ഓൺലൈൻ ഗ്രൂമിംഗ്, ലൈംഗിക ചൂഷണം, ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയലിന്റെ പ്രചരണം, വ്യാജ പ്രൊഫൈലുകൾ, ഡീപ്‌ഫേക്ക് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളുടെ ദുരുപയോഗം എന്നിവ നേരിടാൻ രാജ്യാന്തര സഹകരണവും ഏകോപിത പോലീസ് ഇടപെടലും ഉറപ്പാക്കുകയാണ് പരിപാടി.


കേരളത്തിൽ കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും പൊലീസ് ഇടപെടൽ ശക്തമാണ്. ഇത് രാജ്യത്തെ വിവിധ ലോ എൻഫോഴ്സ്മെന്റ് ഏജൻസികളുമായി ചേർന്ന് കൂടുതൽ വിപുലീകരിക്കുക എന്നതുകൂടി പരിപാടി ലക്ഷ്യമിടുന്നു.

ഇതോടൊപ്പം, സൈബർ സുരക്ഷാ രംഗത്തെ പുതിയ വെല്ലുവിളികൾക്ക് സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള HACKP ഹാക്കത്തോണും സംഘടിപ്പിക്കുന്നുണ്ട്.. കേരള പോലീസ് സൈബർ ഡിവിഷന്റെ നേതൃത്വത്തിലാണ് പരിപാടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാങ്കേതിക, സൈബർ സുരക്ഷാ വിദഗ്ധരാണ് പങ്കെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here