29.3 C
Kollam
Wednesday 7th October, 2026 | 12:13:19 PM
Home News Breaking News ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തം, 2,000 സ്കൂളുകൾ അടഞ്ഞുകിടക്കുന്നു

ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തം, 2,000 സ്കൂളുകൾ അടഞ്ഞുകിടക്കുന്നു

പാരിസ്.ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നു. അധ്യാപകരുടെ കടുത്ത കുറവ്, തകർന്നുകൊണ്ടിരിക്കുന്ന സ്കൂൾ കെട്ടിടങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജ്യത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്.
ചില നഗരങ്ങളിൽ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടുകയും, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് tear gas, water cannon എന്നിവ പ്രയോഗിക്കുകയും ചെയ്തു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ 2.5 ലക്ഷത്തിലധികം പേർ പങ്കെടുത്തതായാണ് റിപ്പോർട്ട്. സംഘർഷങ്ങളിൽ നിരവധി വിദ്യാർത്ഥികൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. പ്രതിഷേധത്തെ തുടർന്ന് രാജ്യത്തുടനീളം ഏകദേശം 2,000 സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. ഓൺലൈൻ ക്ലാസുകൾ നടത്താനുള്ള ശ്രമങ്ങളും ചിലയിടങ്ങളിൽ പ്രതിഷേധക്കാർ തടസ്സപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here