28.1 C
Kollam
Friday 20th November, 2026 | 12:17:08 AM
Home News Breaking News ഒപ്പം ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിൽ എത്തിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റി, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ...

ഒപ്പം ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിൽ എത്തിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റി, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ച 54കാരൻ അറസ്റ്റിൽ

Advertisement

കൊച്ചി: ഓൺലൈൻ മാധ്യമത്തിൽ ഒപ്പം ജോലി ചെയ്തിരുന്ന യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തെന്ന പരാതിയിൽ ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ. കലൂർ ഫ്രീഡം റോഡിലെ ജെ എം അപ്പാർട്ട്മെന്‍റിൽ താമസിക്കുന്ന രഞ്ജി വർഗീസ് (54) ആണ് അറസ്റ്റിലായത്. എറണാകുളം സെൻട്രൽ എസിപി സിബി ടോമിന്‍റെ നിർദേശപ്രകാരം മുളവുകാട് പൊലീസും എസിപിയുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്ന് എറണാകുളത്തെ ബാറിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Also Read: വേണാട് എക്സ്പ്രസ്സിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം–കോട്ടയം–കൊല്ലം റൂട്ടിൽ പുതിയ ട്രെയിനിന് തത്വത്തിൽ അംഗീകാരം : കൊടിക്കുന്നിൽ സുരേഷ് എംപി.

കഴിഞ്ഞ 24ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കേരള ട്രാവൽ മാർട്ട് പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ഹോസ്റ്റലിൽ എത്തിക്കാമെന്ന് പറഞ്ഞ് യുവതിയെ കാറിൽ കയറ്റിയ പ്രതി യാത്രയ്ക്കിടെ ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് പരാതി.

തുടർന്ന് യുവതി മുളവുകാട് പൊലീസിൽ പരാതി നൽകി. കേസെടുത്ത വിവരം അറിഞ്ഞതോടെ ഒളിവിൽ പോയ പ്രതിയെ സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് പൊലീസ് കണ്ടെത്തിയത്. മുളവുകാട് എസ്എച്ച്ഒ എ നസീം, എസ്ഐ ഷാജി, എഎസ്ഐമാരായ സുനിൽ, ജലീൽ, സിവിൽ പൊലീസ് ഓഫിസർമാരായ പ്രശാന്ത്, ബാബു, അജിലേഷ്, വിബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.