27.7 C
Kollam
Monday 5th October, 2026 | 09:01:26 PM
Home News Breaking News ഫ്‌ളൈദുബായ് വിമാനം ടെൽ അവീവിൽ ഇടിച്ചിറക്കാനായിരുന്നു പദ്ധതി,ഞെട്ടിക്കുന്ന മൊഴി നൽകി പ്രതിയായ സഹപൈലറ്റ്

ഫ്‌ളൈദുബായ് വിമാനം ടെൽ അവീവിൽ ഇടിച്ചിറക്കാനായിരുന്നു പദ്ധതി,ഞെട്ടിക്കുന്ന മൊഴി നൽകി പ്രതിയായ സഹപൈലറ്റ്

ഫ്‌ളൈദുബായ് വിമാനം ടെൽ അവീവിൽ ഇടിച്ചിറക്കാനായിരുന്നു പദ്ധതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴി നൽകി പ്രതിയായ സഹപൈലറ്റ്. ടെൽ അവീവിലെ കെട്ടിടത്തിലേക്കോ, ബെൻ ഗുരിയൺ വിമാനത്താവളത്തിലെ മറ്റൊരു വിമാനത്തിലേക്കോ വിമാനം ഇടിച്ചിറക്കുകയായിരുന്നു ലക്ഷ്യമെന്ന് ഹമാം അൽ ഹമാമി പറഞ്ഞു. വിമാനത്തിന്റെ ക്യാപ്റ്റൻ സ്മിത് മഛാറിനെ കൊലപ്പെടുത്തി കോക്ക്പിറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കാനും പദ്ധതിയിട്ടിരുന്നുവെന്നാണ് അന്വേഷണത്തിലെ നിർണായക വിവരം.

ഒഴിവായത് വൻ ദുരന്തം തന്നെയെന്ന് വ്യക്തമാക്കുന്നതാണ് ഹമാം അൽ ഹമാമിയുടെ ചോദ്യം ചെയ്യലിലെ മൊഴിയെന്നാണ് റിപ്പോർട്ടുകൾ.
ക്യാപ്റ്റൻ സ്മിത് മഛാറിനെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം, മറ്റുള്ളവർക്ക് സംശയം തോന്നാത്ത വിധം വിമാനം സാധാരണ നിലയിൽ പറത്തുകയായിരുന്നു പദ്ധതി. ബെൻ ഗുരിയൺ വിമാനത്താവളത്തിൽ ലാൻഡിംഗിനുള്ള അനുമതി ലഭിച്ചതിന് ശേഷം, അവസാന നിമിഷം വിമാനം ലക്ഷ്യത്തിലേക്ക് ഇടിച്ചിറക്കാനായിരുന്നു നീക്കം. അവസാന നിമിഷം വരെ പദ്ധതി രഹസ്യമായി സൂക്ഷിച്ചാൽ, മുന്നറിയിപ്പ് നൽകാനോ ആക്രമണം തടയാനോ ആർക്കും കഴിയില്ലെന്നായിരുന്നു ഹമാമിയുടെ കണക്കുകൂട്ടൽ. എന്നാൽ ആ പദ്ധതി പാളിയത് ക്യാപ്റ്റൻ സ്മിത് മഛാറിന്റെ ചെറുത്തുനിൽപ്പോടെയാണ്.

ഫ്ലൈദുബായിൽ ജോലിയിൽ പ്രവേശിച്ചത് തന്നെ ആക്രമണ പദ്ധതി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നും ഹമാമി സമ്മതിച്ചു.
ബെൻ ഗുരിയോണിലെത്തിയുള്ള മുൻ യാത്രകളിലും ആക്രമണത്തിനുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നുവെന്നാണ് മൊഴി. ജൂലൈയിൽ തന്നെ ആക്രമണം നടത്താൻ ഉദ്ദേശിച്ചിരുന്നെങ്കിലും വിമാന ജീവനക്കാരിൽ ഒരാളുമായുള്ള സൗഹൃദത്തെ തുടർന്ന് അവസാന നിമിഷം പദ്ധതി മാറ്റുകയായിരുന്നു. അതേസമയം, 2015 മുതൽ 2017 വരെ ഓസ്ട്രേലിയയിൽ പഠിച്ചിരുന്ന ഹമാമിയുടെ തീവ്രവാദ ബന്ധങ്ങളും വിദേശബന്ധങ്ങളും സംബന്ധിച്ച് ഓസ്ട്രേലിയൻ counter-terrorism ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്നതും ഇസ്രയേലിൽ പ്രധാന ചർച്ചയാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും പൈലറ്റുമാരുടെയും വിവരങ്ങൾ ഇസ്രയേലിന് കൈമാറിയിരുന്നിട്ടും, ഹമാമിയെ സംബന്ധിച്ച മുൻകാല സുരക്ഷാ വിവരങ്ങൾ എന്തുകൊണ്ട് തിരിച്ചറിയാനായില്ലെന്ന ചോദ്യവും ഉയരുന്നു. ആക്രമണത്തിന്റെ ആസൂത്രണം, പശ്ചാത്തലം, മറ്റാരുടെയെങ്കിലും സഹായമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here