29.1 C
Kollam
Saturday 26th September, 2026 | 10:56:47 AM
Home News Kerala ഇസിജിയിലും എക്കോ ടെസ്റ്റിലും വ്യത്യാസം കണ്ടെത്തിയയാളെ ടിഎം ടി ടെസ്റ്റ്‌ നടത്തി,രോഗി കുഴഞ്ഞുവീണു മരിച്ചു ആശുപത്രിക്കെതിരെ...

ഇസിജിയിലും എക്കോ ടെസ്റ്റിലും വ്യത്യാസം കണ്ടെത്തിയയാളെ ടിഎം ടി ടെസ്റ്റ്‌ നടത്തി,രോഗി കുഴഞ്ഞുവീണു മരിച്ചു ആശുപത്രിക്കെതിരെ പരാതി

പത്തനംതിട്ട. പന്തളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണവുമായി മരിച്ച 73 കാരന്റെ
ബന്ധുക്കൾ. ആലപ്പുഴ നൂറനാട് സ്വദേശിയായ
പങ്കജാക്ഷന്റെ മരണം ചികിത്സ പിഴവ് മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കൾ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി. ഇസിജിയിലും എക്കോ ടെസ്റ്റിലും വ്യത്യാസം കണ്ടെത്തിയയാളെ ടിഎംടി
ടെസ്റ്റ്‌ നടത്തിയപ്പോൾ കുഴഞ്ഞു വീണ് മരിച്ചെന്നാണ് പരാതി. എന്നാൽ ഇസിജിയിലും എക്കോ ടെസ്റ്റിലും വ്യതിയാനം സംഭവിചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

കഴിഞ്ഞ മാസം 25 ആയിരുന്നു സംഭവം. ചികിത്സയ്ക്ക് എത്തിയ നൂറനാട് സ്വദേശിയായ 73 കാരൻ പങ്കജക്ഷനാണ് ടിഎംടി ടെസ്റ്റിന് ഇടയിൽ കുഴഞ്ഞുവീണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്നാണ് പങ്കജാക്ഷനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇസിജിയിലും എക്കോ ടെസ്റ്റിലും വേരിയേഷൻ കണ്ടിട്ടും ടി എം ടി ടെസ്റ്റ് നടത്തിയെന്നാണ് കുടുംബത്തിന്റെ പരാതി.

എന്നാൽ എന്നാൽ ആരോപണം അപ്പാടെ തള്ളുകയാണ് ആശുപത്രി അധികൃതർ. ഇസിജി ടെസ്റ്റിലും എക്കോ ടെസ്റ്റിലും വേരിയേഷൻ സംഭവിച്ചിട്ടില്ല എന്നാണ് ആശുപത്രിയുടെ വിശദീകരണം. അതുകൊണ്ടാണ് ടിഎംടി ടെസ്റ്റ് നടത്തിയത് എന്നും ആശുപത്രി അധികൃതർ പറഞ്ഞു

എന്നാൽ പങ്കജാക്ഷന് നൽകിയ ചികിത്സയിൽ പിഴവുണ്ടായതായാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പത്തനംതിട്ട ഡിഎംഒ ക്കും കുടുംബം പരാതി നൽകി.