26.4 C
Kollam
Saturday 26th September, 2026 | 02:24:17 AM
Home News International കൊളംബിയ ഭൂചലനം; മരണം 175 കടന്നു

കൊളംബിയ ഭൂചലനം; മരണം 175 കടന്നു

ബൊഗോട്ട: കൊളംബിയയിൽ തിങ്കളാഴ്ച രാവിലെയുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 175 കടന്നു. നിരവധി പേർ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ അറിയിച്ചു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്.

ജിയോളജിക്കൽ സർവീസിന്റെ റിപ്പോർട്ട് പ്രകാരം ഭൂമിക്കടിയിൽ ഏകദേശം 79 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സാൻ ജോസ് ഡെൽ പാൽമറിന് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ പ്രദേശത്ത് 4.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ചലനവും അനുഭവപ്പെട്ടു.

പതിറ്റാണ്ടുകൾക്കിടെ കൊളംബിയ നേരിട്ട ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണിതെന്നാണ് റിപ്പോർട്ടുകൾ. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് കൊളംബിയൻ സർക്കാർ ഭൂചലനത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനും രക്ഷപ്പെടുത്തുന്നതിനുമായി രക്ഷാപ്രവർത്തകർ വ്യാപകമായ തിരച്ചിൽ തുടരുകയാണ്.