കൊല്ലം: കൊല്ലം പ്രസ്സ് ക്ലബ്ബിന്റെയും സീനിയർ ജേർണലിസ്റ്റ്സ് യൂണിയന്റെയും (എസ്.ജെ.യു.കെ) സംയുക്താഭിമുഖ്യത്തിൽ ‘കൊല്ലം ഇന്നലെ ഇന്ന് നാളെ’ എന്ന പേരിൽ സമഗ്ര സെമിനാർ സംഘടിപ്പിക്കുന്നു.
‘കൊല്ലം @ 75’ എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് സെമിനാർ. കൊല്ലത്തിന്റെ സാംസ്കാരികം, വിദ്യാഭ്യാസം, വ്യവസായം, മാധ്യമം, വിനോദ സഞ്ചാരം തുടങ്ങി വിവിധ മേഖലകളെക്കുറിച്ച് വിദഗ്ധ സെമിനാറുകൾ നടക്കും. സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി സർഗ സംവാദങ്ങളും സാഹിത്യ മത്സരങ്ങളും ഉണ്ടാകും. ഇതിനായി സെപ്റ്റംബർ 28 ന് രാവിലെ 10.30 ന് കൊല്ലം പ്രസ്സ് ക്ലബ് ഹാളിൽ വിപുലമായ സ്വാഗത സംഘ രൂപീകരണ യോഗം ചേരുമെന്ന്
പ്രസ് ക്ലബ്ബപ്രസിഡന്റ് ഡി. ജയകൃഷ്ണൻ, സെക്രട്ടറി സനൽ ഡി പ്രേം, എസ്.ജെ.യു.കെ ജില്ലാ പ്രസിഡന്റ് എസ്. അശോക് കുമാർ, സെക്രട്ടറി പി.എസ്. സുരേഷ് എന്നിവർ അറിയിച്ചു.



































