27 C
Kollam
Friday 25th September, 2026 | 07:54:47 PM
Home News Kerala സംസ്ഥാനത്ത് ഇന്ന് ലോഡ് ഷെഡിംഗ് ഉണ്ടായിരിക്കില്ല

സംസ്ഥാനത്ത് ഇന്ന് ലോഡ് ഷെഡിംഗ് ഉണ്ടായിരിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ലോഡ് ഷെഡിംഗ് ഉണ്ടായിരിക്കില്ല. മധ്യപ്രദേശില്‍ നിന്നും സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ട് ഇന്ന് ലഭിക്കും. പവര്‍ എക്‌സ്‌ചേഞ്ച് വഴി 450 മെഗാവാട്ടും ഉറപ്പാക്കിയിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ഏകദേശം 600 മെഗാവാട്ട് വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. മഴ കനത്തതോടെ വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ട്. കഴിഞ്ഞ ദിവസവും ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്വാപ്പ് അടിസ്ഥാനത്തിലും പവര്‍ എക്‌സ്‌ചേഞ്ച് വഴിയും വൈദ്യുതി ലഭ്യമായതിനാല്‍ പവര്‍കട്ട് ഒഴിവാക്കാന്‍ സാധിച്ചിരുന്നു.
അതേസമയം, എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ 3.14 കോടിയുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തി. മരടിലെ ഒരു ഹൈ ടെന്‍ഷന്‍ ഉപഭോക്താവിന്റെ കണക്ഷനില്‍ നിന്ന് ബോര്‍ഡിന്റെ മുന്‍കൂറുള്ള അനുമതിയില്ലാതെ 145 കടമുറികളിലേക്ക് അനധികൃതമായി വൈദ്യുതി വിതരണം നടത്തിയതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
കളമശ്ശേരിയില്‍ ബോര്‍ഡിന്റെ യാതൊരുവിധ അനുമതിയും കൂടാതെ സ്വകാര്യ മൊബൈല്‍ ടവറിലേക്ക് അനധികൃതമായി വൈദ്യുതി എത്തിച്ച് നല്‍കിയതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കെഎസ്ഇബി കൊല്ലം വിജിലന്‍സ് യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

വരുന്ന ദിവസങ്ങളിലും സംസ്ഥാനത്തുടനീളം അനധികൃത വിതരണവും വൈദ്യുതി മോഷണവും തടയാന്‍ കര്‍ശന പരിശോധന തുടരാനാണ് കെഎസ്ഇബിയുടെ തീരുമാനം. നിയമവിരുദ്ധമായി വൈദ്യുതി ദുരുപയോഗം ചെയ്യുകയും മറിച്ചുവിറ്റ് തട്ടിപ്പ് നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here