അഞ്ചല്‍: കടയ്ക്കല്‍ നിലമേലില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നില്‍ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഓട്ടോയിലുണ്ടായിരുന്ന രണ്ട് ഹോട്ടല്‍ ജീവനക്കാരികള്‍ക്ക് പരിക്കേറ്റു. മുരുക്കുമണ്ണില്‍ നിന്നും രണ്ട് ഹോട്ടല്‍ ജീവനക്കാരികളുമായി വന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയായിരുന്നു സംഭവം. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണം. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍ നാസിമുദ്ദീനെ പുറത്തെടുത്തത്.
ഗുരുതരമായി പരിക്കേറ്റ നസിമുദ്ദീനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരായ ബിന്ദു, മിനി എന്നിവരെ പരിക്കുകളോടെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



























