27.7 C
Kollam
Friday 25th September, 2026 | 06:50:23 PM
Home News Local കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ കുണ്ടറയില്‍; ജില്ലയില്‍ കനത്ത സുരക്ഷ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ കുണ്ടറയില്‍; ജില്ലയില്‍ കനത്ത സുരക്ഷ

കുണ്ടറ: അന്താരാഷ്ട്ര വനിതാ കര്‍ഷക വര്‍ഷാചരണത്തിന്റെ ഭാഗമായി സഹകരണ മേഖലയിലെ വിവിധ സ്ത്രീ ശാക്തീകരണ പദ്ധതികളുടെ ഉദ്ഘാടനത്തിനായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ നാളെ കുണ്ടറയിലെത്തും. കുണ്ടറ പവിത്രം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ അദ്ദേഹം പദ്ധതികള്‍ നാടിന് സമര്‍പ്പിക്കും.
സഹകരണ മേഖലയിലൂടെ വനിതാ ശാക്തീകരണവും സാമ്പത്തിക പുരോഗതിയും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘സഹ്കാര്‍ സേ സമൃദ്ധി’ എന്ന ആശയത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തുടനീളം സ്ത്രീകളുടെ നേതൃത്വത്തിലുള്ള സഹകരണ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സഹകരണ മന്ത്രാലയം നടപ്പിലാക്കിവരുന്ന ‘നന്ദിനി സഹകാര്‍’, ‘സ്വയം ശക്തി സഹകാര്‍’ തുടങ്ങിയ പദ്ധതികളുടെ വിപുലീകരണവും ഇതിലൂടെ കേരളത്തില്‍ തുടക്കം കുറിക്കും.
കുണ്ടറയിലെ ഔദ്യോഗിക പരിപാടികള്‍ പൂര്‍ത്തിയാക്കിയ ശേഷം, വള്ളിക്കാവിലെ അമൃതപുരിയില്‍ നടക്കുന്ന മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ ചടങ്ങുകളിലും അദ്ദേഹം സംബന്ധിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് സജ്ജമാക്കിയിരിക്കുന്നത്. കുണ്ടറയിലും വള്ളിക്കാവിലും വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here