27.5 C
Kollam
Saturday 7th November, 2026 | 08:03:36 PM
Home News Local വ്യത്യസ്തതകളുമായി വൊക്കേഷണൽ ഫെസ്റ്റ് ശ്രദ്ധേയമായി

വ്യത്യസ്തതകളുമായി വൊക്കേഷണൽ ഫെസ്റ്റ് ശ്രദ്ധേയമായി

Advertisement

കൊട്ടാരക്കര. കുട്ടികളുടെ വ്യത്യസ്ത കഴിവുകൾ പ്രകടമാക്കുന്ന വൊക്കേഷണൽ ഫെസ്റ്റ് ഏറെ ശ്രദ്ധ പിടിച്ചു പറ്റി. സ്കിൽ ഫെസ്റ്റ്, സ്കിൽ സെർവ്, ഇന്നോവിഷൻ മത്സരങ്ങൾക്കൊപ്പം നടത്തിയ തൽസമയ മത്സരങ്ങൾ വ്യത്യസ്തത പുലർത്തി. ഹെയർ ഡിസൈനിങ്, വെജിറ്റബിൾ കാർവിങ്, മെഹന്തി മത്സരങ്ങൾ കുട്ടികളുടെ കരവിരുത് തെളിയിക്കുന്നതായിരുന്നു.

കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നായി രണ്ടായിരത്തിലധികം പ്രതിഭകൾ ഫെസ്റ്റിൽ പങ്കെടുത്തു.

സിപിആര്‍ പരിശീലനം


നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടത്തിയ രക്ത പരിശോധനയിലും സിപിആർ പരിശീലനത്തിലും പങ്കാളിത്തം ശ്രദ്ധേയമായി. ജോതികുമാർ ചാമക്കാല എംഎൽഎ ഉദ്ഘാടനം ചെയ്ത ലഹരിക്കെതിരെ ഒരു ഗോളിൽ 5000ത്തിലധികം പേർ പങ്കെടുത്തതായി ഭാരവാഹികൾ പറഞ്ഞു. രക്തദാനത്തിന്റെയും ലഹരിക്കെതിരെയുമുള്ള പ്രചരണാർത്ഥം വിദ്യാർത്ഥികൾ നടത്തിയ ദൃശ്യാവിഷ്കാരം പുതുമ നിറഞ്ഞതായിരുന്നു. കൊല്ലം തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള കരിയർ മാസ്റ്റർമാർക്കും കുട്ടികൾക്കുമായി നടത്തിയ കരിയർ സെമിനാർ ജെ. സി.ഐ. നാഷണൽ ട്രെയിനർ ഡോ. പി. വി. അനിൽകുമാർ നയിച്ചു.

പ്രദര്‍ശനം

ഫെസ്റ്റിന്റെ സമാപനത്തോട് അനുബന്ധിച്ച് നടന്ന സമ്മേളനം നഗരസഭാ ചെയർപേഴ്സൺ അനിത ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അസി. ഡയറക്ടർ ഡോ. എ.ജെ. സജീന അധ്യക്ഷത വഹിച്ചു. വി. എച്ച്.എസ്. ഇ ഡെപ്യൂട്ടി ഡയറക്ടർ അസ്ഹർ, എം എസ് ഷിബു, പി.ടി. ശ്രീകുമാർ, സക്കറിയ മാത്യു, ടി.കിഷോർ, ബിനു ജോൺ, നിസാമുദ്ദീൻ, മുഹമ്മദ് ഷബീർ അലി, ഇ. നിസാമുദ്ദീൻ, ആനി. കെ.അലക്സ്, ഷിബു പി കെ, എം ആർ പ്രവീണ, എ ആർ പ്രേം രാജ്, ബി. ടി ഷൈജിത്ത് എന്നിവർ സംസാരിച്ചു.

ലഹരിക്കെതിരെ നൃത്താവിഷ്കാരം

നാല് വിഭാഗങ്ങളായി 93 സ്കൂളുകൾ പങ്കെടുത്ത് നടന്ന മത്സരങ്ങളിൽ കൊട്ടാരക്കര ഗവ.ബോയ്സ് വൊ ക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം നേടി. ഗവ. വി.എച്ച്.എസ്.എസ്. വീരണ ക്കാവ് രണ്ടാം സ്ഥാനവും പുനലൂർ വാളക്കോട് നരസിംഹവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
സ്കിൽ ഇന്നോവി ഷനിൽ പുന്നല ഗവ. വൊ ക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും സ്കിൽ ക്രാഫ്റ്റിൽ ഗവ. വി. എച്ച്.എസ് എസ്. കൊട്ടാരക്കരയും സ്കിൽ സർവിൽ വിക്ടറി വി.എച്ച്.എസ്.എസ്. ഓലത്താന്നിയും വാല്യൂ ആഡഡ് മിൽക്ക് പ്രോഡക്റ്റിൽ പുനലൂർ വാളക്കോട് നരസിംഹ വി ലാസം വൊ ക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും ഒന്നാം സ്ഥാനം നേടി.
അച്ചടക്കമുള്ള ഊട്ടുപുര പൊരി വെയിലിലും സ്ഥല പരിമിതികൾ ഉൾക്കൊണ്ട് ക്ഷമയോടെ കാത്തു നിൽക്കുന്ന മത്സരാർത്ഥികളും അധ്യാപകരും ഫെസ്റ്റിന്റെ പ്രത്യേകതയായി

LEAVE A REPLY

Please enter your comment!
Please enter your name here