26.7 C
Kollam
Saturday 26th September, 2026 | 12:58:25 AM
Home Lifestyle Jobs പ്രമുഖ പൊതുമേഖലാ ബാങ്കുകളിൽ ഒഴിവുകൾ; അപ്രന്റീസ്, മെഡിക്കൽ ഓഫീസർ നിയമനങ്ങളും

പ്രമുഖ പൊതുമേഖലാ ബാങ്കുകളിൽ ഒഴിവുകൾ; അപ്രന്റീസ്, മെഡിക്കൽ ഓഫീസർ നിയമനങ്ങളും

വിവിധ പൊതുമേഖലാ ബാങ്കുകളിലെ ജൂനിയർ അസോസിയേറ്റ്, ലോക്കൽ ബാങ്ക് ഓഫീസർ, മാനേജർ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എസ്.ബി.ഐ., ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയിലാണ് അവസരം. ബിരുദധാരികൾക്കാണ് അപേക്ഷിക്കാനാവുക.

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ (ഐ.ഒ.സി.എൽ) അപ്രന്റിസ്ഷിപ്പിനും ഈയാഴ്ച അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നോർത്തേൺ റീജണിലെ മാർക്കറ്റിങ് ഡിവിഷനിലാണ് അവസരം. പ്ലസ്ടു/ ഐ.ടി.ഐ./ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സായുധ പോലീസ് സേനകളിലെ മെഡിക്കൽ ഓഫീസർ തെരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന വിജ്ഞാപനം. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.