റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർ.ആർ.ബി.) അണ്ടർഗ്രാജ്വേഷൻ വിഭാഗത്തിൽ നോൺ-ടെക്നിക്കൽ പോപ്പുലർ കാറ്റഗറിയിൽ 1,688 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 15 മുതൽ നവംബർ 13 വരെ അപേക്ഷിക്കാം.
Also Read: 7 ദിവസം വെറും വയറ്റിൽ ഈ പാനീയം കുടിക്കുന്നത് മുഖക്കുരു എളുപ്പം അകറ്റും
കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ട്രെയിൻസ് ക്ലർക്ക് എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തസ്തിക അനുസരിച്ച് പ്രതിമാസം 19,900 രൂപ മുതൽ 21,700 രൂപ വരെയായിരിക്കും പ്രാരംഭ ശമ്പളം.
പ്രധാന തീയതികൾ:
അപേക്ഷ ആരംഭിക്കുന്ന തീയതി: 2026 ഒക്ടോബർ 15
അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 നവംബർ 13 (രാത്രി 11:59 വരെ)
അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള സമയം: 2026 നവംബർ 16 മുതൽ നവംബർ 25 വരെ
ഒഴിവുകളുടെ വിവരങ്ങൾ:
കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്: 700
അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്: 200
ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്: 600
ട്രെയിൻസ് ക്ലർക്ക്: 188
പ്രായപരിധി:
2027 ജനുവരി 1-ന് 18-നും 30-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിയമാനുസൃതമായ പ്രായയിളവുകൾ ബാധകമാണ്.
ജനറൽ / EWS: ജനനത്തീയതി 1997 ജനുവരി 2-നും 2009 ജനുവരി 1-നും ഇടയിലായിരിക്കണം.
OBC (നോൺ-ക്രീമിലെയർ): 1994 ജനുവരി 2-നും 2009 ജനുവരി 1-നും ഇടയിലായിരിക്കണം.
SC / ST: 1992 ജനുവരി 2-നും 2009 ജനുവരി 1-നും ഇടയിലായിരിക്കണം.
തിരഞ്ഞെടുപ്പ് പ്രക്രിയ:
രണ്ട് ഘട്ടങ്ങളായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ വഴിയാണ് തിരഞ്ഞെടുപ്പ്.
ഒന്നാം ഘട്ട CBT: 90 മിനിറ്റിൽ 100 മാർക്കിന്റെ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ജനറൽ അവെയർനസ് (40), മാത്തമാറ്റിക്സ് (30), ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ് (30) എന്നിവയിൽ നിന്നാണ് ചോദ്യങ്ങൾ. ഓരോ തെറ്റായ ഉത്തരത്തിനും മൂന്നിലൊന്ന് (1/3) മാർക്ക് നെഗറ്റീവ് മാർക്കിങ് ഉണ്ടാകും.
രണ്ടാം ഘട്ടം: ഒന്നാം ഘട്ട പരീക്ഷയിൽ യോഗ്യത നേടുന്നവർക്കായിരിക്കും രണ്ടാം ഘട്ട CBT. 90 മിനിറ്റിൽ 120 ചോദ്യങ്ങൾ (ജനറൽ അവെയർനസ് – 50, മാത്തമാറ്റിക്സ് – 35, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ് – 35) അടങ്ങിയതായിരിക്കും പരീക്ഷ. ഇതിലും നെഗറ്റീവ് മാർക്കിങ് ബാധകമാണ്.
അപേക്ഷിക്കേണ്ട വിധം:
ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആർ.ആർ.ബിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി മാത്രം അപേക്ഷ സമർപ്പിക്കുക. പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. ഒരു ഉദ്യോഗാർത്ഥിക്ക് ഒരു ആർ.ആർ.ബി ബോർഡിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.



























