Home News Kerala മധ്യവയസ്കന്‍റെ മരണം കാട്ടാന ആക്രമണത്തെ തുടർന്നാണെന്ന് നാട്ടുകാര്‍,സംഭവസ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് വനം വകുപ്പ്

മധ്യവയസ്കന്‍റെ മരണം കാട്ടാന ആക്രമണത്തെ തുടർന്നാണെന്ന് നാട്ടുകാര്‍,സംഭവസ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് വനം വകുപ്പ്

ഇടുക്കി. മറയൂരിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. ചുരക്കുളം ഉന്നതിയിൽ മുരുകൻ (55) ആണ് മരിച്ചത്. മുരുകന്റെ മരണം കാട്ടാന ആക്രമണത്തെ തുടർന്നാണെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തെ തുടർന്ന് പ്രദേശത്ത് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി.

അതേസമയം, സംഭവസ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂവെന്നും അധികൃതർ വ്യക്തമാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാട്ടാന ആക്രമണമാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു.