25.4 C
Kollam
Wednesday 12th August, 2026 | 02:42:54 AM
Home News Kerala കാട്ടാന ആക്രമണത്തെ പ്രതിരോധിക്കാൻ ചിന്നക്കനാലിൽ പ്രത്യേക RRT യെ നിയമിക്കും

കാട്ടാന ആക്രമണത്തെ പ്രതിരോധിക്കാൻ ചിന്നക്കനാലിൽ പ്രത്യേക RRT യെ നിയമിക്കും


ഇടുക്കി ചിന്നക്കനാലിൽ പ്രത്യേക RRT യെ നിയമിക്കുമെന്ന് വനം മന്ത്രി ഷിബു ബേബിജോൺ. ചിന്നക്കനാലിലേത് സങ്കീർണമായ വിഷയമെന്നും മന്ത്രി.
ശാശ്വത പരിഹാരത്തിനുള്ള റെസിപ്പിയുമായല്ല തന്റെ വരവ്. ജനവാസമേഖലയിൽ ആനകൾ ഇറങ്ങുന്നത്
ആനയുടെ സഞ്ചാരപാതകൾ അടഞ്ഞതോടെയാണ്.
ഫെൻസിങ് ശ്വാശതപരിഹാരം ആണോയെന്ന് പഠിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയമാളിന്റെ കുട്ടികളെ സർക്കാർ ദത്തെടുത്തതായും കുട്ടികൾക്ക് വീട് നിർമ്മിച്ചു നൽകുമെന്നും പഠനച്ചെലവ് ഉൾപ്പെടെയുള്ള മറ്റ് ചിലവുകളും സർക്കാർ വഹിക്കുമെന്നും പറഞ്ഞു. മാരിയമ്മാളിന്റെ വീടും മന്ത്രി സന്ദർശിച്ചു.