30.5 C
Kollam
Saturday 26th September, 2026 | 03:03:43 PM
Home News Local പടിഞ്ഞാറെകല്ലടകാരാളിമുക്ക്കേന്ദ്രീകരിച്ച് ഇലക്ട്രിസിറ്റി സെക്ഷൻ ആഫീസ് ആരംഭിക്കും

പടിഞ്ഞാറെകല്ലടകാരാളിമുക്ക്കേന്ദ്രീകരിച്ച് ഇലക്ട്രിസിറ്റി സെക്ഷൻ ആഫീസ് ആരംഭിക്കും


ശാസ്താംകോട്ട: പടിഞ്ഞാറെകല്ലട പഞ്ചായത്തിലെ വൈദ്യുതിയുമായി ബന്ധപെട്ട പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണുവാൻ പടിഞ്ഞാറെ കല്ലട കാരാളിമുക്ക് കേന്ദ്രീകരിച്ച് ഇലക്ടിസിറ്റി സെക്ഷൻ ആഫീസ് ആരംഭിക്കുമെന്ന് ഉറപ്പു ലഭിച്ചതായി കോൺഗ്രസ്സ് ശാസ്താംകോട്ടബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻപറഞ്ഞു. ഉല്ലാസ് കോവൂർ എം.എൽ.എയുടെയും യു.ഡി.എഫ് നേതാക്കളുടേയും അഭ്യർത്ഥനമാനിച്ച്ഇതിനായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്നും ഉല്ലാസ് കോവൂർ എം.എൽ.എ ക്ക് യു.ഡി.എഫ് പടിഞ്ഞാറെകല്ലട പഞ്ചായത്ത് കമ്മിറ്റി നൽകിയ സ്വീകരണ പര്യടനപരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം അറിയിച്ചു. പഞ്ചായത്ത്തല ചെയർമാൻഖാലിദ്കുട്ടി അദ്ധ്യക്ഷതവഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ്, മണ്ഡലം പ്രസിഡന്റ് ആർ.കൃഷ്ണകുമാർ , ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി സുഭാഷ്.എസ്. കല്ലട, ആർ.എസ്.പി ലോക്കൽസെക്രട്ടറിബാബു, മുസ്ലിംലീഗ്പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാഹുൽഹമീദ്, നേതാക്കളായ ജോൺ പോൾ സ്‌റ്റഫ്,കടപുഴ മാധവൻ പിള്ള ,സുരേഷ് ചന്ദ്രൻ , സുനിൽ കോയിക്കടവ് , കലാധരൻ , ജി.ബാബു കുട്ടൻ, എൻ.ശിവാനന്ദൻ ,
ടി. ടാർവിൻ, ഷൈലജ, ഉണ്ണികൃഷ്ണൻ കല്ലട, ഗീവർഗ്ഗീസ്, സുബ്രമണ്യൻ, ദിലീപ്, വിപിൻ കല്ലട, മോഹനകുമാരൻ , മഹിമ രവി , സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു