തിരുവനന്തപുരം. പി എസ് സി പരീക്ഷാ ക്രമക്കേടിൽ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാൻ എസ് ഐ ടി. ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ ഒന്നാം റാങ്കുകാരനെയും ചോദ്യം ചെയ്യും. അതേസമയം പി എസ് സി ചെയർമാനിലേക്ക് അന്വേഷണം എത്തിയാൽ രാഷ്ട്രീയമായി പ്രതിരോധിക്കാൻ സിപിഎം നീക്കം.
പരാതികൾ, ശാസ്ത്രീയമായി തെളിവുകൾ, പി എസ് സിയിൽ നേരിട്ട്എത്തി പരിശോധിച്ചു ബോധ്യപ്പെട്ട കാര്യങ്ങൾ ഇവയുടെ അടിസ്ഥാനത്തിലാണ് പി എസ് സി യിലെ ഉന്നത ഉദ്യോഗസ്ഥരെ ലേക്ക് ചോദ്യം ചെയ്യൽ എത്തുന്നത്. ഓൺ സ്ക്രീൻ മാർക്കിങ്ങിൽ ഉൾപ്പെടെ ഉദ്യോഗസ്ഥർ ഇടപെട്ടതായി അന്വേഷണ സംഘത്തിനു തെളിവ് ലഭിച്ചിട്ടുണ്ട്.രണ്ട് ഉന്നത ഉദ്യേഗസ്ഥരെ പ്രതി ചേർക്കാനാണ് നീക്കം. ഇത് സ്വന്തം നിലയിൽ മാത്രം ചെയ്തതാണോ അതോ മറ്റു ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്നതിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു കഴിഞ്ഞാൽ പി എസ് സി ചെയർമാനിലേക്കും അന്വേഷണം എത്തും. അങ്ങനെ വരുന്ന സാഹചര്യത്തിൽ അതിനെ രാഷ്ട്രീയമായിത്തന്നെ ചെറുക്കാനാണ് സിപിഎം നീക്കം. പിഎസ്‌സി ചെയർമാനെ ചോദ്യം ചെയ്യുന്നത് പിഎസ്സിയുടെ വിശ്വാസ്യത തകർക്കുമെന്നും അതിനെ പിന്നിൽ മറ്റൊരു അജണ്ട ആണെന്നും ആണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞത്. പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് പി എസ് സി ചെയർമാനായി നിയമിതനായ ആളാണ് ഡോക്ടർ എം ആർ ബൈജു.
ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ ഒന്നാം റാങ്കുകാരൻ അരുണിനെയും ഈയാഴ്ച ചോദ്യം ചെയ്യും. ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണമുണ്ട്. കേസിൽ അഴിമതി നിരോധന നിയമവും ചുമത്തിയിയിട്ടുണ്ട്.
നിലവിൽ കിട്ടിയ നൂറിലേറെ പരാതികളിൽ പകുതിയിലേറെ പേരുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ സൈബർ വിദഗ്ധർ അടക്കം 20 പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്

































