കൊല്ലം: താന്നി സാബൂസ് റിസോര്‍ട്ട് മാനേജര്‍ റോജര്‍ ആംഗസിനെ കൊലപ്പെടുത്തിയ കേസില്‍ ഉടമ അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പി.ഒ, ചാലക്കുഴി റോഡ്, ഉത്രട്ടാതി വീട്ടില്‍ യോഹന്നാന്‍ വിന്‍സെന്റ് ആണ് പിടിയിലായത്.
കഴിഞ്ഞ മാസം ആറിനാണ് കേസിനാസ്പദമായ സംഭവം. യോഹന്നാന്‍ വിന്‍സെന്റിന്റെ അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റോജര്‍ ആംഗസ് ചികിത്സയിലായിരുന്നു. തുടര്‍ന്ന് ആഗസ്റ്റ് 27ന് കൊല്ലം ഹോളിക്രോസ് ആശുപത്രിയില്‍ ഇദ്ദേഹം മരിച്ചു. സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ, ഇരവിപുരം പോലീസിന്റെ തന്ത്രപരമായ ഇടപെടലിലൂടെ നാട്ടിലേക്ക് തിരികെ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍വച്ച് പ്രതിയെ തടഞ്ഞുവച്ച് ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഹേമലതയുടെ നിര്‍ദ്ദേശപ്രകാരം, അസിസ്റ്റന്റ് കമ്മീഷണര്‍ ഷാജി.എസിന്റെ മേല്‍നോട്ടത്തില്‍ ഇരവിപുരം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത സംഘത്തില്‍ ഇരവിപുരം എസ്എച്ച്ഒ മുഹമ്മദ് ആഷിഖ്, എസ്‌ഐ നജീബ്, എസ്‌സിപിഒ വൈശാഖ്, സിപിഒമാരായ അപ്പു, അരുണ്‍ദേവ് എന്നിവരും ഉണ്ടായിരുന്നു.




























